അന്യമാകുന്ന ഞൊട്ടാഞൊടിയന്‍

അന്യമാകുന്ന ഞൊട്ടാഞൊടിയന്‍

വീടും തൊടിയും

ജോഷി മുഞ്ഞനാട്ട്

നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ നിന്നും ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്ന ഒരു സസ്യമാണ് ഞൊട്ടാഞൊടിയന്‍. ഇവക്ക് മുട്ടമ്പുളി, ഞൊട്ടിഞൊട്ട, ടപ്പോഞൊട്ട തുടങ്ങി പലപേരുകളും ഇവയ്ക്കുണ്ട്. പല പ്രദേശങ്ങളിലും പലതരം പേരിലും ഇവ അറിയപ്പെടുന്നു. മധുരവും പുളിയും കലര്‍ന്നതാണ് ഇവയുടെ ചെറിയ പഴം. ഒട്ടനവധി ഔഷധ ഗുണങ്ങളുടെ ഉറവിടം കൂടിയാണ് ഈ സസ്യം. ഒട്ടനവധി രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് ഈ ചെറുസസ്യത്തിന് ഉള്ളതായി പറയപ്പെടുന്നു.

"ഫൈസാലിസ് മിനിമ" എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇവ സൊളനേസ്യേ കുടുംബത്തില്‍പ്പെടുന്നു. സണ്‍ബറി, ഗോള്‍ഡന്‍ ബെറി എന്നീ ഇംഗ്ലീ ഷ് പേരുകളും ഇവയ്ക്കുണ്ട്. ഇതിന്‍റെ ജന്മദേശം അമേരിക്കയായി കരുതിപ്പോരുന്നു. എല്ലാ ഇനം മണ്ണിലും വളരുമെങ്കിലും നല്ലവണ്ണം നീര്‍വാര്‍ച്ചയുള്ള മണ്ണിലാണ് ഇവ നന്നായി വളര്‍ന്നു കാണുന്നത്. വിത്തുകള്‍ മുഖേനയാണ് പ്രജനനം. പൂവിടലും കായ്പിടുത്തവും മാര്‍ച്ച്-ഏപ്രില്‍ മുതല്‍ നവംബര്‍ വരെ കണ്ടുവരുന്നു. ഇതി ന്‍റെ പഴവും ഇലയും മറ്റും ഔഷധ ആവശ്യങ്ങള്‍ക്കും മറ്റുമായി ഉപയോഗിച്ചുവരുന്നു.

ഇതിന്‍റെ പഴത്തില്‍ വിറ്റാമിന്‍ 'സി' ധാരാളമായി ഉണ്ട്. ധാരാളം സത്തോടുകൂടിയ ഫലങ്ങളില്‍ 76 ശതമാനം ജലംശമാണ്. പഴയ കാല തലമുറ കൂടുതലായി ഉപയോഗിച്ചിരുന്ന ഇവ ഇന്ന് വളരെ കുറവായി കാണുന്നു.

ശരീരപുഷ്ടിയും ആരോഗ്യവും മെച്ചപ്പെടുത്തുന്ന ഇവ വിശപ്പിലായ്മ, വയറിളക്കം, വ്രണങ്ങള്‍, ചെവിവേദന, കരള്‍ വീക്കം, മലേറിയ വാത രോഗങ്ങള്‍ ചര്‍മ്മരോഗം, ആസ്തമ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്. നേത്ര രോഗത്തിനും നല്ലതാണ് എന്നു പറയപ്പെടുന്നു.

റോഡു വക്കിലും വയല്‍ വരമ്പുകളിലും മറ്റും കണ്ടിരുന്ന ഇവ കുട്ടികള്‍ പറിച്ചെടുത്ത് നെറ്റിയില്‍ ഇടിച്ച് പൊട്ടിച്ച് കളിക്കുമായിരുന്നു. എന്നാല്‍ ഇന്ന് ഇവ അന്യമായിക്കൊണ്ടിരിക്കുന്നു. ഒട്ടനവധി ഔഷധ ഗുണങ്ങളും ഇവയില്‍ ഉണ്ടെന്ന കാര്യം നമുക്ക് ഓര്‍ക്കാം. ഈ ചെടിയെ സംരക്ഷിക്കുവാനും ശ്രമിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org