താരതമ്യം അരുത്

താരതമ്യം അരുത്

നാമെല്ലാവരും വ്യത്യസ്ത രീതിയില്‍ വളര്‍ന്നുവരുന്നവരും വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്നവരുമാണ്. അതിനാല്‍ മറ്റുള്ളവരുമായി നമ്മെ താരതമ്യപ്പെടുത്തിക്കൊണ്ടു ജീവിച്ചാല്‍ നമുക്കൊരിക്കലും സംതൃപ്തി ലഭിക്കുകയില്ല. നമ്മേക്കാള്‍ നേട്ടം ചില മേഖലകളില്‍ മറ്റുള്ളവര്‍ക്കുണ്ടായെന്നിരിക്കും. അതിനെ നമ്മുടേതുമായി തുലനം ചെയ്തു മനസ്സില്‍ ആ വ്യക്തിയോട് അസൂയ വളര്‍ത്താതെ എങ്ങനെ നമ്മുടെ സാഹചര്യങ്ങളില്‍ നിന്നുകൊണ്ടു മെച്ചപ്പെട്ട ജീവിതത്തെ എത്തിപ്പിടിക്കാം എന്നു ചിന്തിക്കുക. നാമെല്ലാവരും അതുല്യരാണ്. അതുല്യമായ കഴിവുകളും ബലഹീനതകളും നമുക്കെല്ലാവര്‍ക്കുമുണ്ട്. ബലഹീനതകളെ കണ്ടെത്തി അവ എങ്ങനെ മാറ്റിയെടുക്കാം എന്നു ക്രിയാത്മകമായി ആ ലോചിക്കുക. നമ്മുടെ കഴിവുകളെ കണ്ടെത്തി അവ എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്താം എന്ന ചിന്തയോടെ കര്‍മനിരതരാവുക. നമ്മുടെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കു ജയവും തോല്‍വിയുമായി യാതൊരു ബന്ധവുമില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org