നോബേല്‍ പ്രൈസ്

നോബേല്‍ പ്രൈസ്

നമ്മുടെ പ്രവൃത്തിയുടെ ഫലം ആരെയെല്ലാം ദുഃഖിപ്പിക്കുവാന്‍ ഇടയാക്കുന്നുവെന്ന് നാം ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ? ഒരിക്കല്‍ ഒരു ശാസ്ത്രജ്ഞന്‍ അപ്രകാരം ഒന്നു ചിന്തിച്ചു നോക്കി. അതിന്‍റെ ഫലമാണ് ലോകപ്രശസ്തമായ നോബേല്‍ സമ്മാനം.
ഒന്നാം ലോകമഹായുദ്ധത്തില്‍ വിജയം കുറിക്കുന്നതിന് സഖ്യകക്ഷികള്‍ക്ക് ടിഎന്‍ടി എന്ന ശക്തമായ സ്ഫോടകവസ്തു കണ്ടുപിടിച്ചുകൊടുത്ത ശാസ്ത്രജ്ഞനാണ് ആല്‍ബര്‍ട്ട് നോബേല്‍. നോബേലിന്‍റെ ഈ കണ്ടുപിടുത്തം അദ്ദേഹത്തിന് ധാരാളം പണം നേടിക്കൊടുത്തു. ടിഎന്‍ടി എന്ന സ്ഫോടകവസ്തുവിന് ആളുകളെ കൂട്ടക്കൊല ചെയ്യുന്നതിന് ശക്തിയുണ്ട്. ഇതുകൊണ്ടുതന്നെയാണ് ഒന്നാം ലോകമഹായുദ്ധത്തില്‍ സഖ്യകക്ഷികള്‍ക്ക് ജയിക്കാന്‍ കഴിഞ്ഞത്.
പ്രസിദ്ധനായ നോബേല്‍ ജീവിതസായാഹ്നത്തോടടുത്തപ്പോള്‍ തന്‍റെ ഗുണഗണങ്ങളെ പ്രകീര്‍ത്തിക്കുന്ന ഒരു ലേഖനം വായിക്കുവാനിടയായി. അതില്‍ ടിഎന്‍ടി ലോകത്തിനും മനുഷ്യരാശിക്കും വരുത്തിയ കെടുതികള്‍ പരാമര്‍ശിച്ചിരുന്നു. നോബേലിനു വലിയ ദുഃഖം തോന്നി. തന്‍റെ കണ്ടുപിടുത്തം ഗുണത്തേക്കാളേറെ ദോഷമായതിനെപ്പറ്റി അദ്ദേഹം ചിന്തിച്ചു. മനുഷ്യജീവനെ കുരുതികൊടുത്തു സമ്പാദിച്ച പണത്തോട് അദ്ദേഹത്തിനു വെറുപ്പുതോന്നി. ആ പണം അദ്ദേഹം ലോകസമാധാനത്തിനും ശാസ്ത്രോന്നമനത്തിനും ഗണ്യമായ സംഭാവന ചെയ്യുന്നവര്‍ക്കായി നീക്കിവച്ചു. അതാണ് നോബേല്‍ പ്രൈസ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org