നോഹിന്റെ കാലത്തെ ജലപ്രളയം

നോഹിന്റെ കാലത്തെ ജലപ്രളയം

ജലപ്രളയകഥ ഉത്പത്തി 6-8 അദ്ധ്യായങ്ങളിലാണ് ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. നോഹിന്‍റെ കാലത്തു ഭൂമിയിലെങ്ങും തിന്മ നിറഞ്ഞു. മനുഷ്യനെ സൃഷ്ടിച്ചതോര്‍ത്തു ദൈവം ദുഃഖിച്ചു. അവിടുത്തെ ഹൃദയം വല്ലാതെ വേദനിച്ചു. മനുഷ്യനുള്‍പ്പെടെ ഭൂമിയിലെ എല്ലാ ജീവികളെയും സസ്യജാലങ്ങളെയും നശിപ്പിക്കാന്‍ അവിടുന്നു തീരുമാനിച്ചു. എന്നാല്‍ നീതിമാനായ നോഹിന്‍റെ കാര്യമോര്‍ത്തപ്പോള്‍ അവിടുത്തെ ഹൃദയം വീണ്ടും ആര്‍ദ്രമായി.

നോഹിനോട് ഒരു പട്ടണം പണിയാനും അതില്‍ സ്വന്തം കുടുംബാംഗങ്ങള്‍ക്കു പുറമെ എല്ലാ ജീവജാലങ്ങളില്‍ നിന്നും ഓരോ ജോഡി ഇണകളെ പ്രവേശിപ്പിക്കാനും ദൈവം നിര്‍ദ്ദേശിച്ചു. തുടര്‍ന്നു നാല്പതു രാവും പകലും തുടരെ മഴ പെയ്തു. ലോകം മുഴുവന്‍ വെള്ളത്തിലായി. നോഹും കുടുംബാംഗങ്ങളും ശേഖരിക്കപ്പെട്ട ജീവികളും മാത്രം പേടകത്തില്‍ ജലത്തിനു മുകളില്‍ സുരക്ഷിതരായി കഴിഞ്ഞു.

നൂറ്റമ്പതു ദിവസം കഴിഞ്ഞപ്പോള്‍ വെള്ളം ഇറങ്ങി. പേടകം അറാറാത്ത് മലയുടെ മുകളില്‍ ഉറച്ചു. ദൈവകല്പനയനുസരിച്ചു നോഹ് പേടകം തുറന്നു. എല്ലാവരും ഭൂമിയിലേക്കിറങ്ങി. വീണ്ടും പുതിയൊരു ഭൂമിയും പുതിയൊരു ജീവിതവും ആരംഭിച്ചു (ഉത്. 6,7,8).

പ്രാചീനകാലത്തു മെസപ്പെട്ടോമിയായിലുണ്ടായ ഒരു പ്രളയകഥയുടെ ചുവടുപിടിച്ചാണു ബൈബിളിലെ പ്രളയകഥയും ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നതെന്നു പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. കൊടിയ തിന്മയ്ക്കു ദൈവം കടുത്ത ശിക്ഷ നല്കും എന്ന പാഠമാണു പ്രളയകഥ ഉള്‍ക്കൊള്ളുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org