ഭാരതത്തില്‍ നിന്നുള്ള നൂണ്‍ഷിയോമാര്‍

ആര്‍ച്ച്ബിഷപ് മാര്‍ അബ്രാഹം കാട്ടുമന

* വൈക്കത്തിനടുത്തുള്ള തോട്ടകത്ത് 1944 ജനുവരി 21-ന് ജനനം.

* റോമിലെ പ്രൊപ്പഗാന്ത ഡി ഫിദെ കോളജില്‍വച്ച് 1969 മേയ് 3-ന് അത്യുന്നത കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലില്‍ നിന്നും പൗരോഹിത്യ സ്വീകരണം.

* ഘാന, ബെനിന്‍, ടോഗോ എന്നിവയുടെ അപ്പസ്തോലിക് പ്രൊനൂണ്‍ഷിയോയായി 1991 മേയ് 8-ന് നോമിനേറ്റ് ചെയ്യപ്പെട്ടു.

* എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയില്‍വച്ച് അത്യുന്നത കര്‍ദിനാള്‍ മാര്‍ ആന്‍റണി പടിയറയില്‍ നിന്ന് 1991 ആഗസ്റ്റ് 3-ന് മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു.

* സീറോ-മലബാര്‍ സഭയില്‍ നിന്നുള്ള ആദ്യ അപ്പസ്തോലിക് പ്രോ-നൂണ്‍ഷിയോ.

* സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ പൊന്തിഫിക്കല്‍ ഡെലഗേറ്റായി 1992 ഡിസംബര്‍ 16-ന് നിയമിക്കപ്പെട്ടു.

* സീറോ-മലബാര്‍ സഭയുടെ സിനഡ്, പ്രത്യേക നിയമങ്ങള്‍ കാനോനിക ഘടന എന്നിവ പൂര്‍ത്തിയാക്കി.

* റോമിലെ സന്ദര്‍ശനത്തിനിടയില്‍ 1995 ഏപ്രില്‍ 4-ന് ഹൃദയസ്തംഭനം മൂലം മരണം.

* എറണാകുളം കത്തീഡ്രല്‍ ബസിലിക്കയില്‍ 1995 ഏപ്രില്‍ 7-ന് സംസ്കാരം.

ആര്‍ച്ച്ബിഷപ് ജോര്‍ജ് കോച്ചേരി

* 1945 ഫെബ്രുവരി 4-ന് ചങ്ങനാശ്ശേരിയല്‍ ജനനം.

* 1974 ജൂണ്‍ 28-ന് വൈദികപട്ടം

* 2000 ആഗസ്റ്റ് 21-ന് മെത്രാഭിഷേകം.

* 2000 ജൂണ്‍ 10 മുതല്‍ 2002 വരെ ടോഗോ അപ്പസ്തോലിക് നൂണ്‍ഷിയോ.

* 2000 ജൂണ്‍ 10 മുതല്‍ 2007 ഡിസംബര്‍ 22 വരെ ഘാന അപ്പസ്തോലിക് നൂണ്‍ഷിയോ.

* 2000 ജൂണ്‍ 10-ന് ഓര്‍ത്തോണയിലെ സ്ഥാനിക മെത്രാപ്പോലീത്ത.

* 2007 ഡിസംബര്‍ 22 മുതല്‍ സിംബാവേയുടെ അപ്പസ്തോലിക് നൂണ്‍ഷിയോ.

* 2013 മുതല്‍ ബാംഗ്ലാദേശിന്‍റെ അപ്പസ്തോലിക് നൂണ്‍ഷിയോ.

ആര്‍ച്ച്ബിഷപ് ഡോ. ജോര്‍ജ് പാനികുളം

* 1943 ഒക്ടോബര്‍ 26-ന് പുത്തന്‍ചിറയില്‍ ജനനം.

* 1967 മാര്‍ച്ച് 11-ന് പൗരോഹിത്യസ്വീകരണം.

* യു.എന്‍.ഒ. യുടെ വത്തിക്കാന്‍ നിരീക്ഷകന്‍.

* 1999 ഡിസംബര്‍ 4-ന് അര്‍പേയിയായുടെ സ്ഥാനിക മെത്രാപ്പോലീത്ത.

* 1999 ഡിസംബര്‍ 4-ന് ഹോണ്ടുറാസിന്‍റെ അപ്പസ്തോലിക് നൂണ്‍ഷിയോ.

* 2000 ജനുവരി 6-ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മെത്രാപ്പോലീത്തയായി അഭിഷേചിച്ചു.

* 2003 മുതല്‍ ആഫ്രിക്കയിലെ മൊസാംബിക്കില്‍ അപ്പസ്തോലിക് നൂണ്‍ഷിയോ.

* 2008 ഒക്ടോബര്‍ 24 മുതല്‍ എത്യോപ്പ്യ-സൊമാലിയായിലെ അപ്പസ്തോലിക് നൂണ്‍ഷിയോ.

* 2008 ഡിസംബര്‍ 18 മുതല്‍ ജിമ്പോട്ടിയുടെ അപ്പസ്തോലിക് നൂണ്‍ഷിയോ.

* 2014 ജൂണ്‍ 14 മുതല്‍ ഉറുഗ്വോയുടെ അപ്പസ്തോലിക് നൂണ്‍ഷിയോ.

* 2017 ഒക്ടോ ബറില്‍ റിട്ടയര്‍ ചെയ്തു.

ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് ചേന്നോത്ത്

* 1943 ഒക്ടോബര്‍ 13-ന് കോക്കമംഗലത്ത് ജനനം.

* 1969 മേയ് 4-ന് ഓസ്ട്രിയായില്‍വച്ച് പൗരോഹിത്യസ്വീകരണം.

* 1999 മിലേവിയുടെ സ്ഥാനിക മെത്രാപ്പോലിത്താ.

* 1999 ഒക്ടോബര്‍ 30-ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ മെത്രാപ്പോലീത്തയായി അഭിഷേചിച്ചു.

* 1999 മുതല്‍ 2005 വരെ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്‍റെ അപ്പസ്തോലിക് നൂണ്‍ഷിയോ.

* 2005 മുതല്‍ 2011 വരെ ടാന്‍സാനിയ അപ്പസ്തോലിക് നൂണ്‍ഷിയോ.

* 2011 മുതല്‍ ജപ്പാന്‍ നൂണ്‍ഷിയോ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org