ഒന്നു ബഹുമാനിക്കൂന്നേ…

ഒന്നു ബഹുമാനിക്കൂന്നേ…

ബ്രദര്‍ വിനയ്

കുട്ടികളായ നമുക്ക് വലിയ തിരക്കാണ്; പഠിക്കണം, കളിക്കണം, ടി.വി. കാണണം, അല്ലെങ്കില്‍ ജോലിക്കു പോകണം. ഫെയ്സ്ബുക്, വാട്സ്അപ്, ഇവ നോക്കണം. അങ്ങനെ നമ്മുടെ തിരക്കുകളുമായി ജീവിതവും സമയവും നാം മുന്നോട്ടു നീക്കുന്നു. ഈ തിരക്കിനിടയില്‍, നമുക്കുവേണ്ടി സമയവും ആരോഗ്യവും കളഞ്ഞ്, ജീവിച്ചുകൊണ്ടിരിക്കുന്ന അപ്പച്ചനെയും അമ്മയെയും വീട്ടിലുള്ള മുതിര്‍ന്നവരെയും കുറച്ചുനേരമെങ്കിലും കേള്‍ക്കാനോ, അവരോട് ഒപ്പമിരുന്ന് സംഭാഷണം നടത്തുവാനോ, നമുക്ക് സാധിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന ചെയ്യാം.

നമ്മുടെ അപ്പന്‍റെയും അമ്മയുടെയും കണ്ണീരും പ്രാര്‍ത്ഥനയുമാണ് നമ്മുടെ സന്തോഷം. നമ്മുടെ മാതാപിതാക്കളുടെ അദ്ധ്വാനമാണ് നമ്മുടെ ആരോഗ്യം. അവരുടെ ത്യാഗത്തിന്‍റെ പരിണതഫലമാണ് നമ്മുടെ ജീവിതം. നമ്മുടെ മാതാപിതാക്കള്‍ അവരുടെ ആയുസ്സിന്‍റെ പകുതിയില്‍ അധികം മക്കള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത്.

ദൈവം നമുക്കു നല്‍കിയ ഏറ്റവും വലിയ ദാനമാണ് നമ്മുടെ മാതാപിതാക്കള്‍. അവരെ നമുക്കു സ്നേഹിക്കാം, ബഹുമാനിക്കാം. അവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കാം. മാതാപിതാക്കള്‍ക്ക് നല്‍കാന്‍ നമുക്ക് പറ്റുന്ന ഏറ്റവും വലിയ നന്മയാണ്, അവര്‍ക്ക് സ്നേഹവും ബഹുമാനവും നല്‍കുക എന്നത്. നല്ലൊരു മനുഷ്യനായ് ജീവിക്കാന്‍, ദൈവാനുഗ്രഹങ്ങള്‍ക്ക് കാരണമാകുവാന്‍ സഹായിക്കും.

എന്തെന്നാല്‍ ഉള്ളപ്പോള്‍ ഒന്നിന്‍റെയും വില മനസ്സിലാക്കാന്‍ നമുക്ക് കഴിയില്ല. നഷ്ടങ്ങളാണ് പലതും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. നമ്മുടെ മാതാപിതാക്കളുടെ അധ്വാനത്തിനും പ്രയത്നത്തിനുംവേണ്ടി നമുക്ക് ഈശോയോട് പ്രാര്‍ത്ഥിക്കാം.

ഓ പ്ലീസ്… ഒന്നു ബഹുമാനിക്കൂന്നേ… നമ്മുടെ മാതാപിതാക്കളെ. ഈ ബഹുമാനത്തില്‍ സര്‍വ്വതും അടങ്ങിയിരിക്കട്ടെ.
Our life is very short and we are visitors of the world.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org