ഓട്ടമത്സരം

കുസൃതികണക്ക്

സ്കൂളില്‍ സ്പോര്‍ട്സ് ദിനമാണ്. സ്റ്റേഡിയം നിറയെ കുട്ടികള്‍. ചുറ്റും അലങ്കരിച്ചിരിക്കുന്നു. ആകെ സുഖകരമായ ബഹളം.
ഓട്ടമത്സരത്തിനുള്ള ട്രാക്കില്‍ തുല്യ ദൂരത്തായി 12 കൊടികള്‍ പാറിക്കളിക്കുന്നു. ആദ്യത്തെ കൊടിയാണ് ആരംഭ ബിന്ദു അഥവാ സ്റ്റാര്‍ട്ടിങ്ങ് പോയിന്‍റ്. മത്സരത്തില്‍ പങ്കെടുക്കേണ്ടവര്‍ അവിടെ ഒത്തുകൂടി. കൂട്ടത്തില്‍, സ്കൂളിലെ ഏറ്റവും വേഗതയുള്ള ഓട്ടക്കാരനായ ജോണിയും ഉണ്ടായിരുന്നു. ഓട്ടം തുടങ്ങി 8 സെക്കന്‍റിനു ശേഷം ജോണി എട്ടാമത്തെ കൊടിയുടെ അടുത്തെത്തിക്കഴിഞ്ഞു. എങ്കില്‍ പന്ത്രണ്ടാമത്തെ കൊടിയുടെ അടുത്തെത്തി ഓട്ടം അവസാനിപ്പിക്കുവാന്‍ ജോണിക്ക് ആകെ എത്ര സമയം വേണ്ടി വരും എന്നു പറയാമോ? ആദ്യവസാനം ഒരേ വേഗതയിലാണ് ജോണി ഓടുന്നത്.

ഉത്തരം
ഉത്തരം 12 സെക്കന്‍ഡ് എന്ന് പെട്ടെന്നു പറയാന്‍ തോന്നിപ്പോകും. പക്ഷേ അത് ശരിയല്ല.
ഒന്നാമത്തെ കൊടി (flag) മുതല്‍ എട്ടാമത്തെ കൊടി വരെ 7 ഖണ്ഡങ്ങള്‍ ആണുള്ളത്. ഈ ദൂരം ഓടുവാന്‍ 8 സെക്കന്‍റ്സ് സമയം എടുത്തു. അതു പോലെ ആദ്യ കൊടി മുതല്‍ പന്ത്രണ്ടാമത്തെ കൊടി വരെ 11 ഖണ്ഡങ്ങള്‍ ആണുള്ളത്. ഓരോ ഖണ്ഡം ഓടുവാനും ജോണി 8/7 സെക്കന്‍റ് സമയമാണെടുത്തത്. അതിനാല്‍ 11 ഖണ്ഡ ങ്ങള്‍ ഓടുവാന്‍ 8/7 x 11 = 88/7 = 12 4/7 സെക്കന്‍റ്  സമയമാണെടുക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org