പലതുള്ളി പെരുവെള്ളം

പലതുള്ളി പെരുവെള്ളം

23 ലക്ഷം കരിങ്കല്‍ പാളികള്‍, ഒരു ലക്ഷം തൊഴിലാളികള്‍, 10950 ദിനങ്ങള്‍. കഠിനാദ്ധ്വാനത്തിന്‍റെ വഴിത്താരകള്‍ക്കപ്പുറം ഒരു ലോകമഹാത്ഭുതം പിറന്നു. നാം അതിനെ ഈജിപ്തിലെ പിരമിഡ് എന്നു വിളിച്ചു. ഓരോ കരിങ്കല്‍പാളിയും ഓരോ തൊഴിലാളിയും ഓരോ ദിനവും അതിന്‍റേതായ പ്രാധാന്യം വഹിച്ചു. ആദ്യത്തെ കരിങ്കല്‍പാളി വച്ചപ്പോള്‍ അവിടെ പിരമിഡ് എന്നൊന്നില്ലായിരുന്നു. ആദ്യത്തെ കരിങ്കല്‍പാളി മുതല്‍ ഒന്നിനു മുകളില്‍ മറ്റൊന്നായി വച്ച ഓരോ കരിങ്കല്‍ പാളിയിലും മികച്ചത് എന്ന് ഒന്നിനെയും നമുക്കു പറയാന്‍ പറ്റില്ല. കാരണം അവയോരോന്നും പിരമിഡ് നിര്‍മിതിയില്‍ തുല്യ പ്രാധാന്യമര്‍ഹിക്കുന്നു.

പലപ്പോഴും നമ്മുടെ ജീവിതത്തിലും വിജയങ്ങള്‍ കടന്നുവരണമെന്നു നാം ആഗ്രഹിക്കുന്നുവെങ്കില്‍ ഇപ്രകാരം ഭാവിയിലെ വലിയ വിജയത്തിനു വേണ്ട ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്യുവാന്‍ നാം തയ്യാറാകണം. തുടര്‍ച്ചയായി നാം ഒരു കാര്യം ചെയ്യുകയാണെങ്കില്‍ വിദൂരമല്ലാത്ത ഭാവിയില്‍ നമുക്കു നേട്ടങ്ങള്‍ കൈവരിക്കുവാന്‍ സാധിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org