പഞ്ച​ഗ്രന്ഥി

പഞ്ച​ഗ്രന്ഥി

പഞ്ചഗ്രന്ഥി (Pentateuch) = അഞ്ചു പു സ്തകങ്ങള്‍ ചേര്‍ന്നത് (the book of five volumes). ബൈബിളിലെ ആദ്യത്തെ അഞ്ചു ഗ്രന്ഥങ്ങളുടെ പൊതുവായ പേര്, ഉത്പത്തി, പുറപ്പാട്, ലേവ്യര്‍, സംഖ്യ, നിയമാവര്‍ത്തനം എന്നിവയാണ് പഞ്ചഗ്രന്ഥങ്ങള്‍. മനുഷ്യസൃഷ്ടിയുടെ കഥ മുതല്‍ ഇസ്രായേല്‍ ജനം സീനായ് മരുഭൂമിയിലായിരിക്കുമ്പോള്‍ മോശ മരണമടയുന്നതുവരെയുള്ള ചരിത്രമാണു പഞ്ചഗ്രന്ഥിയുടെ ഉള്ളടക്കം. സൃഷ്ടിചരിത്രത്തിനു ശേഷം ജലപ്രളയ കഥ, പൂര്‍വപിതാക്കന്മാരായ അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരുടെ ജീവിതകഥ, ഈജിപ്തിലേക്കുള്ള ഇസ്രായേല്‍ക്കാരുടെ കുടിയേറ്റം, അവിടെ പില്ക്കാലത്ത് അവര്‍ക്കനുഭവിക്കേണ്ടി വന്ന അടിമത്തം, മോശയുടെ നേതൃത്വത്തിലുള്ള വിമോചനം, ചെങ്കടല്‍ കടന്നു മരുഭൂമിയിലൂടെയുള്ള ക്ലേശപൂര്‍ണമായ യാത്ര, മോശയുടെ ശക്തമായ നേതൃത്വം എന്നിവയുടെ ആഖ്യാനമായ പഞ്ചഗ്രന്ഥിക്ക് ഇതിഹാസമാനമുണ്ട്. മോശയാണു ഗ്രന്ഥകാരന്‍ എന്നു വിശ്വസിക്കപ്പെടുന്നു. സ്വന്തം മരണംകൂടി മുന്‍കൂട്ടി രേഖപ്പെടുത്താന്‍ കഴിഞ്ഞ ആ മഹാപ്രവാചകന്‍റെ ചൈതന്യം പഞ്ചഗ്രന്ഥിയുടെ ഓരോ അക്ഷരത്തിനും തീക്ഷ്ണത പകരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org