പങ്കുവയ്ക്കുന്ന ഓണം

പങ്കുവയ്ക്കുന്ന ഓണം

ഓണക്കാലത്ത് ധന്യമോള്‍ക്ക്, അവളുടെ പപ്പാ മനോഹരമായ ഉടുപ്പും മറ്റു സമ്മാനങ്ങളും വാങ്ങിക്കൊടുത്തു. അപ്പോള്‍ ധന്യമോള്‍ പപ്പയോടു പറഞ്ഞു. എനിക്ക് ധാരാളം ഡ്രസ്സുകള്‍ ഉണ്ടല്ലോ, ഇത് എന്‍റെ ക്ലാസ്സില്‍ പഠിക്കുന്ന രേവതിക്ക് കൊടുക്കാം. അവള്‍ക്ക് പുതിയ ഉടുപ്പ് വാങ്ങിക്കൊടുക്കാന്‍ അവളുടെ പപ്പയ്ക്ക് കഴിയാറില്ല. ധന്യമോളും പപ്പയും മമ്മിയും കൂടി രേവതിയുടെ വീട്ടില്‍ പോയി, ഉടുപ്പും സമ്മാനങ്ങളും കൊടുത്തു. രണ്ടുപേര്‍ക്കും ഒത്തിരി സന്തോഷമായി. മറ്റുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ചുള്ള പരിഗണനയും കൊടുക്കാനുള്ള സന്നദ്ധതയുമാണ് പങ്കുവയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്.

എനിക്ക് എല്ലാം കിട്ടണം, കൂടുതല്‍ വാരിക്കൂട്ടണം, എനിക്കു മാത്രം ജയിക്കണം എന്നിങ്ങനെയുള്ള ചിന്തകള്‍, പങ്കുവയ്ക്കലിനു വിരുദ്ധമാണ്. തികച്ചും സ്വാര്‍ത്ഥതയാണ്. ഇങ്ങനെയുള്ള മനോഭാവത്തിലൂടെ യഥാര്‍ത്ഥമായ സന്തോഷമോ വളര്‍ച്ചയോ സംഭവിക്കുന്നില്ല.

നമ്മുടെ കൈവശമുള്ളത് മറ്റുള്ളവര്‍ക്ക് നല്കുന്നതിനുള്ള കഴിവാണ് പങ്കുവയ്ക്കല്‍, നമ്മുടെ ബുദ്ധിപരമായ കഴിവുകളും ഫലങ്ങളും ഉള്‍പ്പെടെ തിരികെ യാതൊന്നും പ്രതീക്ഷിക്കാതെ കൊടുക്കുന്നതാണ് പങ്കുവയ്ക്കല്‍. നാം മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോളാണ് യഥാര്‍ത്ഥമായ ആനന്ദം ലഭിക്കുന്നത്. സ്വാര്‍ത്ഥതയില്ലാതെ കൊടുക്കുമ്പോളാണ് നാം വളരുന്നതും നമുക്ക് കൂടുതല്‍ ലഭ്യമാകുന്നതും. അറിവ് മറ്റൊരാളുമായി പങ്കിടുമ്പോള്‍, അറിവ് ഒരിക്കലും കുറയുകയില്ല. വര്‍ദ്ധിക്കുകയേയുള്ളൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org