പൂര്‍ണസംഖ്യകള്‍ Perfect Numbers

പൂര്‍ണസംഖ്യകള്‍  Perfect Numbers

ബൈബിൾ നിഘണ്ടു

ബൈബിളില്‍ ഉപയോഗിക്കുന്ന ചില സംഖ്യകള്‍ക്ക് അവയുടെ സംഖ്യാപരമായ മൂല്യമല്ല ഉള്ളത്. പത്രോസ് യേശുവിനോടു ചോദിച്ചത് 'എന്‍റെ സഹോദരനോട് ഏഴു തവണ ക്ഷമിക്കണമോ', എന്നായിരുന്നു. യേശു മറുപടി പറഞ്ഞത്: "ഏഴ് എഴുപതു പ്രാവശ്യം എന്നാണ്" (മത്താ. 18:21:22). (ഇതിന്‍റെ അര്‍ത്ഥം എഴുപതു പ്രാവശ്യമെന്നല്ല, 7×70= 490 പ്രാവശ്യം എന്നുമല്ല. ഗണിത ശാസ്ത്രത്തിലെ ഏഴിന്‍റെ എഴുപതാമത്തെ വര്‍ഗ്ഗമെന്ന് ഏകദേശം പറയാം. പരിധികളില്ലാതെ (unlimited) ക്ഷമിക്കുക എന്നാണര്‍ത്ഥം.) മഗ്ദലനമറിയത്തില്‍ നിന്ന് ഏഴു ദുഷ്ടാത്മാക്കളാണു വിട്ടുപോയത് (ലൂക്കാ 8:2) ഏഴാം വര്‍ഷം സാബത്തു വര്‍ഷം. അത്തരം ഏഴു സാബത്തുകള്‍ കഴിയുമ്പോള്‍ ജൂബിലി വര്‍ഷം (ലേവ്യ. 25:8). ബാലാം ബാലാക്കിനോട് നിര്‍ദ്ദേശിച്ചത് ഏഴു ബലിപീഠങ്ങള്‍ പണിയാനും ഏഴു കാളകളെയും ഏഴു മുട്ടാടുകളെയും കൊണ്ടുവരാനുമാണ് (സംഖ്യ. 23:1). ഈജിപ്തില്‍ ഏഴു വര്‍ഷം സമൃദ്ധിയും ഏഴു വര്‍ഷം ക്ഷാമവും ഉണ്ടായി.
ഇത്തരത്തിലുള്ള മറ്റൊരു സംഖ്യയാണ് നാല്പത്. നാല്പതു രാവും നാല്പതു പകലുമാണു ജലപ്രളയകാലത്ത് മഴ പെയ്തത് (ഉത്. 7:4). ഇസ്രായേല്‍ക്കാര്‍ മരുഭൂമിയില്‍ നാല്പതു വര്‍ഷം ചുറ്റിത്തിരിഞ്ഞു (സംഖ്യ 14:33). കാനാന്‍ ദേശം ഒറ്റു നോക്കാന്‍ പോയവര്‍ നാല്പതു ദിവസം രഹസ്യനിരീക്ഷണം നടത്തി (സംഖ്യ. 13:25). ദാവീദ് നാല്പതു വര്‍ഷം ഭരിച്ചു (സാമു. 5:5). ഏലിയാ നാല്പതു രാവും നാല്പതു പകലും നടന്നു (1 രാജാ 19:8). യേശു നാല്പതു രാവും നാല്പതു പകലും മരുഭൂമിയില്‍ ഉപവസിച്ചു (മത്താ. 4:2). ഉയിര്‍ത്തെഴുന്നേറ്റ യേശു നാല്പതാം ദിവസമാണു സ്വര്‍ഗ്ഗാരോഹണം ചെയ്തത് (അ.പ്ര. 1:3).
പന്ത്രണ്ടു ഗോത്രങ്ങള്‍, പന്ത്രണ്ടു ഒറ്റുനോട്ടക്കാര്‍, പന്ത്രണ്ടു ശിഷ്യന്മാര്‍ എന്നു പന്ത്രണ്ടിനു പ്രാധാന്യം. ഇവയ്ക്കു ദിവ്യസംഖ്യകള്‍ (Divine Numbers) എന്നും പേരുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org