പെരുമാറ്റവും പുഞ്ചിരിയും

പെരുമാറ്റവും പുഞ്ചിരിയും

ചില വ്യക്തികള്‍ എപ്പോഴും സന്തോഷചിത്തരായി കാണപ്പെടും. മറ്റു ചിലരാകട്ടെ ഈ ലോകത്തിലെ മുഴുവന്‍ പ്രശ്നങ്ങളും തങ്ങളുടെ തലയിലൂടെയാണ് ഓടുന്നത് എന്ന ഭാവത്തില്‍ ദുഃഖാകുലരായി ഇരിക്കുകയും ചെയ്യുന്നു.

പുഞ്ചിരിക്കുന്നവരെ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ എപ്പോഴും ദേഷ്യപ്പെടുകയും ഗൗരവത്തോടെ ഇരിക്കുകയും ചെയ്യുന്ന വ്യക്തികുളുടെ സാമീപ്യം പോലും നാമിഷ്ടപ്പെടാറില്ല.

ജോലി കഴിഞ്ഞു ക്ഷീണിച്ചു വീട്ടിലെത്തുന്ന ഭര്‍ത്താവിനെ പുഞ്ചിരിക്കുന്ന മുഖത്തോടെ ഒന്നു സ്വീകരിച്ചു നോക്കൂ. അദ്ദേഹത്തിന്‍റെ ക്ഷീണം പമ്പ കടക്കും.

നമ്മള്‍ ദേഷ്യപ്പെടുമ്പോള്‍ ശരീരത്തിലെ 72 മസിലുകളാണു പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പുഞ്ചിരിക്കാന്‍ 14 മസിലുകളുടെ പ്രവര്‍ത്തനം മതി. ദേഷ്യപ്പെടുമ്പോള്‍ നമ്മുടെയുള്ളിലെ പോസിറ്റീവ് ഊര്‍ജ്ജം നഷ്ടപ്പെടുകയാണ്. എന്നാല്‍ പുഞ്ചിരിക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ പോസിറ്റീവ് ഊര്‍ജ്ജത്തിന്‍റെ പ്രവാഹം വര്‍ദ്ധിക്കുന്നു. ഇതുകൊണ്ടാണു ദേഷ്യപ്പെടുന്ന സ്വഭാവമുള്ളവര്‍ എളുപ്പം അസുഖങ്ങള്‍ക്ക് അടിമപ്പെടുകയും പുഞ്ചിരിക്കുന്നവര്‍ അസുഖങ്ങളൊന്നുമില്ലാതെ ദീര്‍ഘായുസ്സുള്ളവായിരിക്കുകയും ചെയ്യുന്നത്.

നമ്മുടെ പെരുമാറ്റം ആകര്‍ഷകമാക്കുന്നതില്‍ പുഞ്ചിരിക്കുള്ള സ്ഥാനം മയിലിനു തൂവല്‍പോലെയാണ്. വ്യക്തിബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുവാനും മാനസികസമ്മര്‍ദ്ദം ഇല്ലാതാക്കുവാനും പുഞ്ചിരി സഹായിക്കും.

ഇന്നു മുതല്‍ മറ്റുള്ളവരെ കാണുമ്പോള്‍ ഒന്നു പുഞ്ചിരിച്ചു നോക്കൂ; ഫലം വളരെ വലുതായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org