അപ്പസ്തോലിക പിതാക്കന്മാരും സഭാ പിതാക്കന്മാരും

അപ്പസ്തോലിക പിതാക്കന്മാരും സഭാ പിതാക്കന്മാരും

അപ്പസ്തോലിക പിതാക്കന്മാര്‍
ആദ്യനൂറ്റാണ്ടിലും തുടര്‍ന്നുള്ള നൂറ്റാണ്ടുകളിലും ക്രിസ്തുവിനെക്കുറിച്ച് എഴുതുകയും പഠിപ്പിക്കുകയും ചെയ്തവരാണ് അപ്പസ്തോലിക പിതാക്കന്മാര്‍. ക്രിസ്തുവിന്‍റെ അപ്പസ്തോലന്മാരുടെ പ്രഘോഷണങ്ങള്‍ ഒരു മാറ്റൊലി പോലെ അവരുടെ പഠനങ്ങളിലും രചനകളിലും പ്രകടമായി എന്നതാണ് അവരുടെ സവിശേഷത. അവരില്‍ ചിലര്‍ക്ക് അപ്പസ്തോലന്മാരുമായി നേരിട്ടു ബന്ധമുണ്ടായിരുന്നു. മറ്റു ചിലര്‍ അപ്പസ്തോലന്മാരില്‍ നിന്നോ അവരുടെ ശിഷ്യന്മാരില്‍ നിന്നോ ശിക്ഷണം ലഭിച്ചവരായിരുന്നു. യേശുവിനോട് വ്യക്തിപരമായ ബന്ധമില്ലായ്മ മൂലം അവരുടെ പ്രഘോഷണങ്ങളില്‍ ചില പ്രതിസന്ധികള്‍ നേരിട്ടു. റോമിലെ ക്ലെമെന്‍റ്, ബാര്‍ണബാസ്, അന്ത്യോക്യയിലെ ഇഗ്നേഷ്യസ്, സ്മിര്‍ണയിലെ പോലിക്കാര്‍പ്, ഹെര്‍മാസ് തുടങ്ങിയവരാണ് പ്രധാനപ്പെട്ട അപ്പസ്തോലിക പിതാക്കന്മാര്‍.

സഭാപിതാക്കന്മാര്‍ (വിശ്വാസസംരക്ഷകര്‍)
അപ്പസ്തോലിക പിതാക്കന്മാരുടെ പിന്‍ഗാമികളായി വന്നവരാണ് സഭാപിതാക്കന്മാര്‍. കത്തോലിക്കാവിശ്വാസത്തിന്‍റെ 'സംരക്ഷകരാ'ണവര്‍. ചരിത്രത്തിലാദ്യമായി സഭയുടെ രചനാവൈഭവം ഉപയോഗിച്ച് പുറംലോകത്തോട് സഭയെക്കുറിച്ച് സംസാരിക്കുകയും സാംസ്കാരികശാസ്ത്രമേഖലയില്‍ പ്രവേശിക്കുകയും ചെയ്തു. അവരില്‍ ഭൂരിഭാഗം പേരും ക്രിസ്തുമതത്തിലേക്ക് ആകൃഷ്ടരായി ക്രിസ്ത്യാനികളായിത്തീര്‍ന്ന വിജാതീയ തത്ത്വചിന്തകരും ധിഷണാശാലികളുമായിരുന്നു. ബാഹ്യലോകത്തോട് സംവദിക്കാന്‍ സഭയുടെ ഭാഗത്ത് ശാസ്ത്രീയമായ രീതിയില്‍ ലിഖിതമായ രചനകള്‍ തീരെ കുറവാണെന്നു കണ്ട ഇക്കൂട്ടര്‍ തങ്ങളുടെ രചനകളിലൂടെ ആ കൃത്യം നിര്‍വഹിച്ചു. അങ്ങനെ സഭയുടെ ദൈവശാസ്ത്രശാഖയ്ക്ക് അടിസ്ഥാനമിട്ട് അവര്‍ തിരുസഭയുടെ പ്രഥമ ദൈവശാസ്ത്രജ്ഞന്മാരായി മാറി. ക്വാദ്രാത്തൂസ്, രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിന്‍, സിറിയക്കാരനായ താസിയാന്‍ അന്ത്യോക്യയിലെ തിയോഫിലസ്, ആഥന്‍സിലെ അപ്പോളിനാരിസ്, ഹെര്‍മാസ് എന്നിവരാണ് വിശ്വാസ സംരക്ഷകരായ സഭാപിതാക്കന്മാരില്‍ പ്രധാനികള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org