പോപ്പ് ക്വിസ്

പോപ്പ് ക്വിസ്

1. പാപ്പ എന്ന ലാറ്റിന്‍ പദത്തിന്‍റെ അര്‍ത്ഥം? – പിതാവ് (Father)

2. തിരുസഭയുടെ ആദ്യത്തെ മാര്‍പാപ്പ? – വി. പത്രോസ്

3. മതപരമായ പ്രാര്‍ത്ഥനകളില്‍ "ആമ്മേന്‍" തുടങ്ങി വച്ച മാര്‍പാപ്പ? – വി. ക്ലമന്‍റ് ഒന്നാമന്‍

4. 'ഔദാര്യത്തിന്‍റെ പാപ്പ' എന്നറിയപ്പെടുന്ന മാര്‍പാപ്പ? – വി. സോറ്ററെസ്.

5. 'ക്രിസ്തുമസ്' തിരുനാളായി പ്രഖ്യാപിച്ച മാര്‍പാപ്പ? -വി. ലിബേരിയൂസ്

6. 'ദൈവദാസന്മാരുടെ ദാസന്‍' എന്ന് ആദ്യം സ്വയം വിശേഷിപ്പിച്ച മാര്‍പാപ്പ? – വി. ഗ്രിഗറി ഒന്നാമന്‍

7. മാര്‍പാപ്പ ലോകത്തിനും റോമാനഗരത്തിനും നല്കുന്ന ആശീര്‍വാദം (ഉര്‍ബി എത് ഓര്‍ബി) ആരംഭിച്ചത് ആര്? – ലെയോ പതിമൂന്നാമന്‍.

8. മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പാപ്പയായി അറിയപ്പെടുന്ന മാര്‍പാപ്പ? – പിയൂസ് പതിനൊന്നാമന്‍.

9. ആദ്യമായി ചാക്രികലേഖനം എഴുതിയ മാര്‍പാപ്പ? – ബെനഡിക്ട് പതിന്നാലാമന്‍

10. വത്തിക്കാന്‍ ലൈബ്രറി സ്ഥാപിച്ച മാര്‍പാപ്പ? – നിക്കോളാസ് അഞ്ചാമന്‍

11. ഉയിര്‍പ്പു തിരുനാളിനൊരുക്കമായി വിശ്വാസികള്‍ നോമ്പു നോക്കണമെന്ന നിയമം കൊണ്ടുവന്ന മാര്‍പാപ്പ? – വി. ടെലസ്ഫോറസ്

12. 'കത്തോലിക്കാസഭ' എന്ന പേരു സ്വീകരിച്ച മാര്‍പാപ്പ? – എവരിസ്റ്റസ്

13. ആഫ്രിക്കന്‍ വംശജനായ ആദ്യത്തെ മാര്‍പാപ്പ? – വിക്ടര്‍ ഒന്നാമന്‍

14. പഴയ നിയമത്തിന്‍റെയും പുതിയ നിയമത്തിന്‍റെയും കാനന്‍ നിശ്ചയിച്ച മാര്‍പാപ്പ – വി. ദമാസൂസ്

15. ആദ്യമായി കോണ്‍സ്റ്റാന്‍റിനോപ്പിളിലേക്കു പോയ മാര്‍പാപ്പ? – ജോണ്‍ ഒന്നാമന്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org