പ്രാര്‍ത്ഥന

പ്രാര്‍ത്ഥന
Published on

രക്ഷകനായ ദൈവമേ, രക്ഷ വരുന്നതു നിന്നില്‍നിന്നു മാത്രം, രക്ഷയുടെ കൂടാരങ്ങളിലേക്ക് നീ ഞങ്ങളെ നയിക്കണമെ.

നീയല്ലാതെ മറ്റൊരു ദൈവമില്ല.

ജനനമരണങ്ങളുടെ അധിനാഥനാണു നീ, നിത്യനും കരുണാമയനുമായ ദൈവം. എന്നിലെ പാപക്കുരുക്കുകളില്‍നിന്ന് എന്നെ നീ രക്ഷിക്കണമേ.

നന്മയിലേക്ക് എന്‍റെ മനസ്സിനെ ഉണര്‍ത്ത ണമേ.

നിനക്കര്‍പ്പിച്ച് ഞാന്‍ ഈ ദിവസം ആരംഭി ക്കുന്നു. നിന്നോടൊത്ത് ഞാന്‍ ഈ ദിവസത്തിന്‍റെ അന്ത്യം കാണട്ടെ.

നിന്നില്‍ ഞാന്‍ ജീവിക്കുന്നു, നിന്നില്‍ ഞാന്‍ മരിക്കുന്നു, നിന്നില്‍ ഞാന്‍ പുനരുത്ഥാനം നേടുന്നു.

അല്‍ ഗസാലി
(1059-1111) ഇസ്ലാമിലെ സൂഫി
പാരമ്പര്യത്തിലെ ഭക്തകവി

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org