പ്രതീക്ഷ മാത്രം

പ്രതീക്ഷ മാത്രം


ക്രിസ്റ്റീന ആന്‍റണി

ക്ലാസ്സ് IV

ഒരു കൊച്ചു ഗ്രാമത്തില്‍ ഒരു അമ്മയും മകനുമുണ്ടായിരുന്നു. അവന്‍റെ അച്ഛന്‍ പണ്ടേ മരിച്ചുപോയി. അമ്മ ആ മകനെ കഷ്ടപ്പെട്ടു പൊന്നുപോലെ വളര്‍ത്തിവലുതാക്കി. അവന്‍ നന്നായി പഠിച്ചു നല്ലൊരു ജോലി വാങ്ങി. വിവാഹപ്രായമായപ്പോള്‍ അമ്മ അവനെ വിവാഹം കഴിപ്പിച്ചു. വിവാഹം കഴിഞ്ഞതോടെ മകന് അമ്മ ഒരു ഭാരമായി തോന്നി. അവന്‍ ആ അമ്മയെ ഒറ്റയ്ക്ക് ഒരു ഫ്ളാറ്റിലാക്കി ഭക്ഷണമെല്ലാം എത്തിച്ചു കൊടുക്കും.

ആ അമ്മയ്ക്കു ഗ്രാമത്തിലെ ഇടവകപള്ളിയിലെ പെരുന്നാള്‍ കൂടാന്‍ വലിയ ആഗ്രഹം. മകന്‍ ഫ്ളാറ്റില്‍ വരുമ്പോഴൊക്കെ അമ്മ ഇക്കാര്യം പറയും. പക്ഷേ, മകന്‍ അതൊന്നും ശ്രദ്ധിച്ചില്ല. അങ്ങനെ ഒരു ദിവസം മകന്‍ അമ്മയോടു പറഞ്ഞു: "അമ്മേ വേഗം ഒരുങ്ങ്, നമുക്ക് ഇടവക പള്ളിയിലെ പെരുന്നാള്‍ കൂടാന്‍ പോകാം." അങ്ങനെ അമ്മയും മകനും വണ്ടിയില്‍ കയറിയപ്പോള്‍ അമ്മ മകനോടു ചോദിച്ചു, "മോനെ നിന്‍റെ ഭാര്യ വരുന്നില്ലേ." "ഇല്ല അമ്മേ അവള്‍ക്കു പെരുന്നാളൊന്നും ഇഷ്ടമല്ല. നമുക്കു പോകാം."

അവര്‍ പോകാന്‍ തുടങ്ങി. അമ്മ കാറില്‍ കിടന്ന് ഒന്നു മയങ്ങി.

"അമ്മേ സ്ഥലമെത്തി." അമ്മ കണ്ണു തുറന്നു നോക്കുമ്പോള്‍ വൃദ്ധസദനത്തിന്‍റെ മുമ്പില്‍ നില്ക്കുന്നു. അവിടെയുള്ള എല്ലാ അമ്മാരും ആ അമ്മയെ അകത്തേയ്ക്കു സ്വീകരിച്ചു. അവനെ കുഞ്ഞുന്നാളില്‍ ഞാന്‍ സ്കൂളില്‍ എത്തിക്കുമ്പോള്‍ അവന്‍ നന്നായി കരയും. അതുകൊണ്ട് രാവിലെ മുതല്‍ വൈകുന്നേരം വരെ ഉച്ചഭക്ഷണമൊന്നും കഴിക്കാതെ ഞാന്‍ അവനെ കാത്തുനില്ക്കും. അതുപോലെ എന്നെ തിരികെ കൊണ്ടുപോകാന്‍ മകന്‍ പുറത്തു കാത്തിരിക്കുന്നുണ്ടാകുമെന്ന പ്രതീക്ഷയോടെ അമ്മ അവരോടൊപ്പം നടന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org