പ്രതിബദ്ധത

പ്രതിബദ്ധത

നമുക്ക് ശിരയെന്ന് തോന്നുന്ന കാര്യങ്ങളുമായി മുന്നോട്ടുപോകാനുള്ള ദൃഢനിശ്ചയം നാം എടുത്തേ മതിയാകൂ. പ്രതിബദ്ധത കൂടാതെ ഒരു നേട്ടവും സ്വന്തമാക്കാനാവില്ല. എല്ലാ തടസങ്ങളും നീക്കി ലക്ഷ്യത്തിലെത്താന്‍ നാം പ്രതിജ്ഞാബദ്ധരാകണം. അര്‍പ്പണബോധത്തോടെ അതിനുവേണ്ടുന്ന കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കണം. മറ്റുള്ളവരുടെ നിരുത്സാഹപ്പെടുത്തലുകള്‍ക്ക് നാം വശംവദരായിപ്പോകരുത്. അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ പോലും സാധ്യമായിത്തീരുന്നത് മനുഷ്യന്‍റെ അചഞ്ചലമായ പ്രതിബദ്ധത ഒന്നുകൊണ്ടു മാത്രമാണ്.

"ജീവിതത്തില്‍ നേട്ടങ്ങള്‍ വരിക്കുന്നവര്‍ ഒരു മൂലയില്‍ ഇരുന്ന് കാര്യങ്ങള്‍ സംഭവിക്കട്ടെ എന്ന് പറയുന്നവരല്ല. മറിച്ച് വെളിയിലേക്കിറങ്ങി സംഭവങ്ങള്‍ സൃഷ്ടിക്കുന്നവരാണവര്‍" എന്നാണ് ലിയണാര്‍ഡോ ഡാവിഞ്ചിയുടെ വാക്കുകള്‍.

നിസ്സംഗരായി വിധി കൊണ്ടുചെന്ന് എത്തിക്കുന്ന തീരങ്ങളില്‍ എത്തിപ്പറ്റാം. എന്ന ചിന്തകളുമായി തോണിയുടെ അമരത്ത് കിടന്നുറങ്ങുന്ന വ്യക്തികള്‍ക്ക് ഒന്നും നേടാനായി എന്നു വരികയില്ല. തന്നെയുമല്ല, അവര്‍ അറിയാതെ അവരുടെ മറ്റു കുടുംബാംഗങ്ങളെക്കൂടി പ്രത്യാശ നശിച്ചവരും ലക്ഷ്യം നഷ്ടപ്പെട്ടവരുമായി മാറ്റും. "ഒരു വിജയിയാകുന്ന വ്യക്തിയും പരാജയപ്പെടുന്ന വ്യക്തിയും തമ്മിലുള്ള വ്യത്യാസം ശക്തിയുടെ അഭാവത്തിലോ വിജ്ഞാനത്തിന്‍റെ പരിമിതിയിലോ ആയിരിക്കില്ല. പലപ്പോഴും നിശ്ചയമെടുക്കാനാകാതെ വരുന്നതാണ് പ്രശ്നമാവുക" എന്നാണ് വിന്‍സ് ലൊംബാര്‍ഡി പറയുന്നത്.

സ്ഥിരോത്സാഹത്തോടെ അര്‍പ്പണബോധത്തോടെ നാം ഏറ്റെടുക്കുന്ന കാര്യങ്ങളുമായി സുധീരം മുമ്പോട്ടു പോകുമ്പോള്‍ ജീവിതം തന്നെ നമുക്കൊരു ഹരം പകര്‍ന്നു തരും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org