പ്രത്യാശയുടെ ദൈവമക്കൾ

പ്രത്യാശയുടെ ദൈവമക്കൾ


മരിയ സൈമണ്‍

മുട്ടംതോട്ടില്‍
ക്ലാസ്സ് X

പ്രതീക്ഷകള്‍ മനുഷ്യന്‍റെ അടിസ്ഥാനപരമായ ആവശ്യമാണ്. എന്തിനാണ് നമുക്ക് പ്രതീക്ഷകള്‍? ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നാളെയ്ക്കു കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍, ജീവിതത്തെ വിലപിടിച്ചതായി കരുതാന്‍. പ്രതീക്ഷകള്‍ സാധ്യതകള്‍ ആണ്. പക്ഷെ, പ്രത്യാശയില്‍ സാധ്യദ്ധതകള്‍ ഇല്ല. ഒരു ഉറപ്പുള്ള പ്രതീക്ഷ അല്ലെങ്കില്‍ വിശ്വാസപൂര്‍ണ്ണമായ പ്രതീക്ഷയാണ് പ്രത്യാശ. അത് ഒരു ദൈവിക സുകൃതമാണ്. ഒരു ദൈവികപുണ്യമാണ്. ദൈവികപുണ്യങ്ങള്‍ എത്രയാണെന്നും, എന്തെല്ലാമാണെന്നും നമുക്ക് അറിയാം.

1) വിശ്വാസം, 2) പ്രത്യാശ അല്ലെങ്കില്‍ ശരണം 3) സ്നേഹം അഥവാ ഉപവി. ദൈവം നാം ഓരോരുത്തരിലും നിക്ഷേപിച്ചിരിക്കുന്ന പുണ്യങ്ങള്‍ ആണ് ഇവ. മൂന്നും എന്തിന്? ദൈവത്തോട് ബന്ധപ്പെടുത്തുവാന്‍, ഈ പുണ്യങ്ങളുടെയെല്ലാം ലക്ഷ്യം ദൈവവും മനുഷ്യനും തമ്മിലുള്ള ആഴമായ ബന്ധമാണ്.

ഒരു സംഭവം ഇങ്ങനെയാണ്… ലോകപ്രശസ്തനായ മലയാളി നാവികനാണ് അഭിലാഷ് ടോമി. കഴിഞ്ഞ സെപ്തംബറില്‍ അദ്ദേഹം "ഗോള്‍ഡന്‍ ഗ്ലോബ് റേസ്സ്" എന്ന പായ്വഞ്ചി ഓട്ടമത്സരത്തില്‍ പങ്കെടുത്തിരുന്നു. ആധുനിക സൗകര്യങ്ങള്‍ ഉപയോഗിക്കാതെ അന്‍പതു വര്‍ഷം മുന്‍പുവരെ ലഭ്യമായിരുന്ന സങ്കേതങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന അതി സാഹസികമായ ഒരു മത്സരം. ഈ യാത്രയില്‍ അതിന്‍റെ ഇടയ്ക്ക് വച്ച് ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ തെക്ക് ഭാഗത്ത് അഭിലാഷം 'തുരിയ' എന്ന അഭിലാഷിന്‍റെ യാനവും അപകടത്തില്‍പ്പെട്ടു. പായ്മരത്തില്‍ നിന്ന് വീണ് നട്ടെല്ലിനു ഗുരുതരമായി പരുക്ക് പറ്റി, അനങ്ങാന്‍ സാധിക്കാതെ കിടന്നുപോയി. അദ്ദേഹത്തിന്‍റെ യാനവും, തകര്‍ന്നുപോയി. ദിവസങ്ങളോളം ആ അവസ്ഥയില്‍ കടലില്‍ കിടന്നതിനു ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ രക്ഷിച്ചത്. കരകാണ കടലിലാണെങ്കിലും യാനം നിയന്ത്രണമില്ലാതെ ഒഴുകുകയും താന്‍ അനങ്ങാന്‍പോലും സാധിക്കാതെ കിടക്കുകയാണെങ്കിലും, ആരെങ്കിലും രക്ഷിക്കാന്‍ വരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു അഭിലാഷ് ടോമിക്ക്.

ഉറപ്പുള്ള ഈ പ്രതീക്ഷയെ നാം വിളിക്കുന്ന പേരാണ് പ്രത്യാശ. 'പ്രത്യാശയില്‍ രക്ഷ' 27-ല്‍ ഫ്രാന്‍സിസ് പാപ്പ ഇങ്ങനെ പറയുന്നു, "എല്ലാ മോഹഭംഗങ്ങളിലും ഉറച്ചുനില്‍ക്കാന്‍ കഴിയുന്ന വലുതും യഥാര്‍ത്ഥവുമായ പ്രത്യാശ ദൈവം മാത്രമാണ്. അനുദിന ജീവിതത്തില്‍ ദൈവത്തെ കണ്ടുമുട്ടുമെന്നും അതിലൂടെ സ്വര്‍ഗ്ഗം സ്വന്തമാക്കാമെന്നും നാം പ്രതീക്ഷിക്കുന്നു. ഈ പ്രതീക്ഷയാണ് ക്രൈസ്തവരായ നമ്മളെ വ്യത്യസ്തമാക്കുന്നത്."

നമ്മള്‍ എല്ലാവരും വിജയം കാംക്ഷിക്കുന്നവരാണ്. ഉയര്‍ന്ന ചിന്ത, ഉയര്‍ന്ന സ്വപ്നം ദൈവത്തില്‍ ശരണപ്പെട്ടുകൊണ്ടുള്ള മികച്ച ആസൂത്രണം. ഇതാണ് ഒരുവനെ വിജയിയാക്കുന്നത്.

ഒരു വ്യക്തിക്ക് ആഹാരമില്ലാതെ 4 ദിവസവും, വെള്ളമില്ലാതെ 9 ദിവസവും, വായുവില്ലാതെ 8 മിനിറ്റും ജീവിക്കാം എന്നാല്‍ പ്രത്യാശയില്ലാതെ ഒരു സെക്കന്‍റുപോലും ജീവിക്കാനാവില്ല. ജോസഫൈന്‍ ബക്കിത പറയുന്നു "ദൈവവുമായുള്ള കണ്ടുമുട്ടലാണ് പ്രത്യാശയെന്ന്."

ഹെബ്രായര്‍ 10:23 തിരുവചനം ഇങ്ങനെ പറയുന്നു: "നമ്മോടു വാഗ്ദാനം ചെയ്തിരിക്കുന്നവന്‍ വിശ്വസ്തനാകയാല്‍ നമ്മുടെ പ്രത്യാശ ഏറ്റു പറയുന്നതില്‍ നാം സ്ഥിരതയുള്ളവരായിരിക്കണം."

അതിനാല്‍ പ്രത്യാശയുടെ ദൈവമക്കളായ നമുക്ക് ഇങ്ങനെ പ്രഘോഷിക്കാം, "യേശുവിലാണെന്‍ പ്രത്യാശ വചനമാണെന്‍ വഴികാട്ടി."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org