നീ എന്നെ കൈപിടിച്ചു നടത്തുന്നു

നീ എന്നെ കൈപിടിച്ചു നടത്തുന്നു

പ്രാര്‍ത്ഥന

ഓരോ ചുവടുവയ്പിലും നീ എനിക്കു വഴികാട്ടിയാണ്.
കാല്‍ തളരുമ്പോള്‍ ഞാന്‍ നിന്നില്‍ ചാരിനില്ക്കും.
എന്‍റെ ചുമട് നീ വഹിക്കും.
മനസ്സ് പതറുമ്പോള്‍ ഞാന്‍ പുലമ്പുന്ന വാക്കുകളിലെ
അവിവേകം നീ ക്ഷമിക്കുന്നു.
പ്രത്യാശയുടെ പുതുമൊട്ടുകള്‍ എന്നില്‍ വിടര്‍ത്തും
പുതിയൊരു ലോകം തുറന്നു തരും.
ഇനിയെനിക്ക് ഓരോ മനുഷ്യനെയും
സുഹൃത്തായി, ബന്ധുവായി മാത്രമേ കാണാനാകൂ.
ആര്‍ത്തുല്ലസിക്കുന്ന കുട്ടിയെപ്പോലെ
നിന്‍റെ ഭുവനപ്പൂന്തോട്ടത്തില്‍ ഞാന്‍ ഓടിക്കളിക്കും
എന്നും എവിടെയും ഒന്നേ ഞാന്‍ കാണൂ;
ആനന്ദമൂര്‍ത്തിയായ നിന്‍റെ നൃത്തോല്ലാസം

തുക്കാറാം (1608-1649)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org