പ്രസംഗകന്‍റെ പാഠാവലി

പ്രസംഗകന്‍റെ പാഠാവലി

ഞായറാഴ്ച. മഞ്ഞു പെയ്യുന്ന പ്രഭാതം. നേരം വെളുത്തുവരുന്നതേയുള്ളൂ. വിശ്വാസികള്‍ പള്ളിയിലേക്ക് എത്തിക്കൊണ്ടിരുന്നു.

കാറിലെത്തിയ ഒരാള്‍ ഡോര്‍ തുറന്നിറങ്ങിയപ്പോള്‍ മറ്റുള്ളവരൊക്കെ എന്തോ പിറുപിറുക്കുന്നതായി കണ്ടു. അദ്ദേഹം പള്ളിയെ സമീപിച്ചപ്പോള്‍ ചിത്രം വ്യക്തമായി: പള്ളിക്കു പുറത്തായി ഒരു ഭിക്ഷക്കാരന്‍ മൂടിപ്പുതച്ച് ഇരിക്കുന്നു. മഞ്ഞു വീഴാതിരിക്കാന്‍ തലയില്‍ കട്ടിയുള്ള തൊപ്പി. മുഷിഞ്ഞ ചെരുപ്പുകള്‍. 'ഭവനരഹിതനായ ഒരു ദരിദ്രവാസി' എന്നു പുലമ്പിക്കൊണ്ടു വിശ്വാസികള്‍ ഓരോരുത്തരായി പള്ളിയിലേക്കു കയറിക്കൊണ്ടിരുന്നു. കാറിലെത്തിയവന്‍ ഭിക്ഷാടകനെ ഗൗനിക്കാതെ പള്ളിയിലെത്തി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു.

കുറച്ചു കഴിഞ്ഞപ്പോള്‍ ദേവാലയ ശുശ്രൂഷയ്ക്കു മണിയടിച്ചു. പതിവായി വരേണ്ട വൈദികനായിരുന്നില്ല അന്നു വരേണ്ടിയിരുന്നത്. ഏവരും പുതിയ ആളെ കാത്തിരിക്കുകയാണ്.

അപ്പോഴാണ് ഒരാള്‍ സങ്കീര്‍ത്തിയില്‍ നിന്നു കയറി വന്നത്. മുമ്പു പള്ളിക്കു മുമ്പില്‍ കണ്ട അതേ ദരിദ്രവാസി! ഏവരും മുഖത്തോടുമുഖം നോക്കി. ആരുമൊന്നും ഉരിയാടിയില്ല.

അദ്ദേഹം അന്നത്തെ വചനവ്യാഖ്യാനം ഇങ്ങനെയാണു തുടങ്ങിയത്: "ഇന്നു പ്രസംഗിക്കുന്നതെന്തെന്നും പ്രസംഗിക്കേണ്ടതെന്തെന്നും പറഞ്ഞുതരണമെന്നു ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ ചെയ്യേണ്ടിയിരുന്നതും." ഇത്രമാത്രം പറഞ്ഞ് അദ്ദേഹം കാരുണ്യത്തെയും ദീനാനുകമ്പയെയും കുറിച്ചുള്ള തന്‍റെ പ്രസംഗം അവസാനിപ്പിച്ചു.

പള്ളിയില്‍ പോകുന്നതുകൊണ്ടു
മാത്രം ഒരാള്‍ ക്രിസ്ത്യാനിയാകുന്നില്ല
– ബില്ലി സണ്ടേ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org