പുഞ്ചിരി

പുഞ്ചിരി


റെയ മാത്യു വിതയത്തില്‍

(ക്ലാസ്സ് II)

ഒരു ചെലവും കൂടാതെ മറ്റുള്ളവര്‍ക്ക് നല്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനമേതാണ്? ഇതിന് ഉത്തരം ഒന്നേയുള്ളൂ. പുഞ്ചിരി. ഒന്നോര്‍ത്തു നോക്കൂ. എപ്പോഴും പുഞ്ചിരിക്കാന്‍ നമുക്കു കഴിയാറുണ്ടോ? ഒരു ചെറുപുഞ്ചിരിയെങ്കിലും എല്ലാവര്‍ക്കും സമ്മാനിക്കാന്‍ കഴിയുന്നത് എത്രയോ വലിയ കാര്യമാണ്. പുഞ്ചിരിയെക്കുറിച്ച് അള്‍ത്താരയിലെ അമ്മയായ വി. ജാന്ന പറയുന്നത് നമുക്കൊന്ന് കേള്‍ക്കാം.

"എല്ലാ ദാനങ്ങള്‍ക്കും ഉറവിടമായ ദൈവത്തിന് നമുക്ക് പുഞ്ചിരി സമ്മാനിക്കാം. പിതാവായ ദൈവത്തിനും പരിശുദ്ധാത്മാവിനും പ്രാര്‍ത്ഥനയുടെ പുഞ്ചിരി നല്കാം. വി. കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ട് ഈശോയെ നോക്കി നമുക്ക് പുഞ്ചിരിക്കാം. അര്‍ത്ഥമുള്ള ജീവിതത്തിന്‍റെ മാതൃകയായ പരി. അമ്മയ്ക്കും സ്നേഹത്തോടെ പുഞ്ചിരി സമ്മാനമായി നല്കാം. സ്വര്‍ഗ്ഗത്തിലേക്ക് നമ്മെ നയിക്കുന്ന വിശുദ്ധര്‍ക്കും, കാവല്‍ മാലാഖമാര്‍ക്കും സന്തോഷത്തോടെ പുഞ്ചിരി സമ്മാനിക്കാം. നമ്മുടെ സന്തോഷത്തിന് കാരണക്കാരായ മാതാപിതാക്കള്‍, സഹോദരങ്ങള്‍, അധ്യാപകര്‍, കൂട്ടുകാര്‍ എല്ലാവര്‍ക്കും എപ്പോഴും നമുക്ക് പുഞ്ചിരി നല്കാം.

ലോകം എപ്പോഴും സന്തോഷം ആഗ്രഹിക്കുന്നു. പക്ഷേ, ദൈവത്തില്‍നിന്ന് അകന്നുപോകുന്നതുകൊണ്ട് സന്തോഷം കണ്ടെത്താന്‍ ലോകത്തിന് കഴിയുന്നില്ല. ഈശോയോട് ചേര്‍ന്നു നിന്നാല്‍ നമ്മുടെ ഹൃദയത്തില്‍ സന്തോഷം നിറയും. നമ്മുടെ മുഖത്ത് പുഞ്ചിരി വിടരും."

അങ്ങനെ പുഞ്ചിരിക്കൊരു സ്നേഹഗീതം പാടുന്നവരായി സ്വര്‍ഗ്ഗം ലക്ഷ്യമാക്കി നമുക്ക് മുന്നേറാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org