പുണ്യാഭിവൃദ്ധിക്കായി ശ്രദ്ധിക്കേണ്ടത്

പുണ്യാഭിവൃദ്ധിക്കായി ശ്രദ്ധിക്കേണ്ടത്

പുണ്യത്തില്‍ വളരാന്‍ ഒരാത്മാവ് ആഗ്രഹിക്കുന്നത് ആ പുണ്യത്തോടുള്ള ആഗ്രഹം കൊണ്ടായിരിക്കരുത്, പുണ്യത്തിന്‍റെ വൈശിഷ്ട്യം കണ്ടുകൊണ്ടുമായിരിക്കരുത്, അതിലുപരി ഈശോയോടുള്ള സ്നേഹത്തെ പ്രതിയായിരിക്കണം. ഈശോയുടെ മഹത്ത്വം ആഗ്രഹിച്ചും ഈശോയോടുള്ള സ്നേഹത്തെ പ്രതിയും ആത്മാവ് ശീലിക്കുന്ന നന്മയാണ് പുണ്യം. പല ആത്മാക്കളും പുണ്യത്തില്‍ പുരോഗമിക്കാത്തതിനു കാരണം അവര്‍ ആ പുണ്യത്തെ ആഗ്രഹിച്ച് അതിനെ ലക്ഷ്യമായി കരുതി അതിനായി ശ്രമിക്കുന്നതുകൊണ്ടാണ്. ആഗ്രഹവിഷയം ഈശോ മാത്രമായിരിക്കണം. എളിമയ്ക്കു വേണ്ടിയാകരുത് എളിമ അഭ്യസിക്കുന്നത്. വിശുദ്ധി നല്ല കാര്യമാണല്ലോ എന്നോര്‍ത്ത് മാത്രമായിരിക്കരുത് അതാഗ്രഹിക്കുന്നത്. ഈശോയെ പ്രസാദിപ്പിക്കുക, ദൈവമഹത്ത്വം സാധിക്കുക എന്നിവ ലക്ഷ്യം വെച്ചുകൊണ്ടായിരിക്കണം പുണ്യങ്ങള്‍ ചെയ്തു ശീലിക്കേണ്ടത്. അങ്ങനെ ശീലിച്ചാല്‍ ആത്മാവ് ഒരിക്കലും എന്‍റെ പുണ്യജീവിതം, എന്‍റെ സുകൃതം, ഞാന്‍ സമ്പാദിച്ച പുണ്യം എന്നീ ചിന്താഗതികളില്‍ കുടുങ്ങില്ല. അവയൊക്കെയും ഈശോയെ പ്രതി മാത്രമായിത്തീരുകയും എല്ലാറ്റിനുമുപരി ഈശോയുമായുള്ള ബന്ധത്തില്‍ വളരുകയും യഥാര്‍ത്ഥ ആത്മീയതയിലേക്കുയരുകയും ചെയ്യും. പുണ്യത്തില്‍ വളരുന്നതോടൊപ്പംതന്നെ ആത്മാവ് ഈശോയില്‍ ഉറപ്പിക്കപ്പെട്ടുകൊണ്ടിരിക്കും. ആത്മാവ് ഉറപ്പിക്കപ്പെടേണ്ടത് പുണ്യത്തിലല്ല, ഈശോയിലാണ്. പുണ്യത്തത്തില്‍ മാത്രം ആശ്രയിക്കുന്ന ആത്മീയത പലപ്പോഴും വലിയ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കഴിവില്ലാത്തതായിത്തീരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org