മാറ്റങ്ങളുടെ തേരാളികള്‍ പുതിയ ചിന്തകള്‍

മാറ്റങ്ങളുടെ തേരാളികള്‍ പുതിയ ചിന്തകള്‍

ഫോര്‍ഡ് കാറുകളുടെ ഉപജ്ഞാതാവായ ഹെന്‍റി ഫോര്‍ഡ് വളരെ ക്രിയാത്മകമായി ചിന്തിച്ചിരുന്ന വ്യക്തിയായിരുന്നു. പുതിയ ആശയങ്ങള്‍ക്കു പിന്നാലെയായിരുന്നു എപ്പോഴും മനസ്സ്. അത്യാധുനികമായ, അതുവരെ ലോകത്ത് അദൃശ്യമായിരുന്ന രീതിയിലുള്ള ഒരു കാര്‍ അസംബ്ലി ലൈന്‍ സൃഷ്ടിച്ചു ലോകത്തെ അത്ഭുതപ്പെടുത്താനായിരുന്നു ശ്രമം. പക്ഷേ, പെട്ടെന്നൊന്നും വിജയം വരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. പഴയ ബിസിനസ്സുകളെല്ലാം പൊളിഞ്ഞു. അഞ്ചു പ്രാവശ്യം പൊട്ടിപ്പാളീസായി. ഒടുവിലാണു തന്‍റെ വിജയവെന്നിക്കൊടി പാറിച്ചു ഫോര്‍ഡ് മോട്ടോര്‍ കമ്പനി സ്ഥാപിക്കുന്നത്. പുതിയ കാര്യങ്ങളിലേക്കു സധീരം ഇറങ്ങിച്ചെല്ലാനുള്ള ചങ്കൂറ്റമുള്ളവരാണു ബിസിനസ്സിലും ജീവിതത്തിലുമൊക്കെ സാഫല്യമടയുന്നവര്‍. ഹോണ്ട തന്‍റെ തൊഴിലില്‍ പല പ്രാവശ്യം വീണു. ടൊയോട്ടോ മോട്ടോര്‍ കമ്പനിയില്‍ എന്‍ജിനീയര്‍ തസ്തികയില്‍ ഇന്‍റര്‍വ്യൂ കഴിഞ്ഞെങ്കിലും നിയമനം കിട്ടിയില്ല. കുറേക്കാലം ജോലിയില്ലാതെ വലഞ്ഞു. എങ്കിലും തളര്‍ന്നില്ല. വീട്ടിലിരുന്നു സ്കൂട്ടറുകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. അയല്ക്കാരുടെ പ്രചോദനങ്ങള്‍ ഉള്‍ക്കൊണ്ട്, ഒടുവില്‍ ഒരു ഫാക്ടറി തുടങ്ങി. ഇന്നു കോടാനുകോടി ഡോളറിന്‍റെ ബിസിനസ്സാണു ഹോണ്ടയുടെ കമ്പനി ചെയ്യുന്നത്. മൈക്രോസോഫ്റ്റ് എന്ന കൂറ്റന്‍ സംരംഭത്തിന്‍റെ ഉപജ്ഞാതാവായ ബില്‍ ഗെയിറ്റ്സാകട്ടെ ഹാര്‍വാര്‍ ഡിലെ പഠനം മുടക്കി ഇറങ്ങിപ്പോന്നയാളായിരുന്നു. ശാസ്ത്രജ്ഞന്മാരായ ഐസക് ന്യൂട്ടനും തോമസ് എഡിസണുമൊക്കെ ആരും ചരിക്കാത്ത വഴികളില്‍ നടന്നവരാണ്. പുതിയ ആശയങ്ങള്‍ കൈനീട്ടി സ്വീകരിച്ചവരാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org