പുതുവർഷാഘോഷം: ക്രിസ്തുവിനോടൊപ്പം ഒരു ‘കാർണിവൽ’

പുതുവർഷാഘോഷം: ക്രിസ്തുവിനോടൊപ്പം ഒരു ‘കാർണിവൽ’

റോബിന്‍ തോമസ്
പുത്തന്‍പുരയില്‍

മെട്രോ നഗരം വൈവിധ്യങ്ങളായ രീതിയിലാണ് പുതുവര്‍ഷത്തെ വരവേറ്റത്. ആധുനികതയുടേയും വികസനത്തിന്‍റേയും ഉയരങ്ങളിലേക്ക് കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്ന കൊച്ചിയുടെ യുവതയ്ക്ക് നിരവധി 'അടിപൊളി' പുതുവത്സര ആഘോഷ ങ്ങള്‍ക്കുള്ള നൂതന ചേരുവകളുമായി പഞ്ചനക്ഷത്ര ഹോട്ടലുകളും മത്സരിക്കുന്നു. ഡ്യൂക്ക് ബൈക്കുകളില്‍ ചീറിപ്പായുന്ന ഫ്രീക്ക് പയ്യന്‍മാര്‍ ലക്ഷ്യമിടുന്നത് പേരുകേട്ട കൊച്ചിന്‍ കാര്‍ണിവലോ, ഇത്തരത്തില്‍ ഹോട്ടലുകളിലും പബ്ബുകളിലും നടക്കുന്ന സംഗീത നിശകളോ ആണ്. വര്‍ഷാവസാന രാവു മുഴുവന്‍ മദ്യവും മദിരാശിയും നിറയുന്ന ആഘോഷത്തില്‍ ആടിത്തിമിര്‍ത്ത് ലഹരിവിട്ടുണരുമ്പോള്‍ എന്തെന്നില്ലാത്ത ഒരു ശൂന്യത മാത്രമാണ് അവര്‍ക്ക് ബാക്കിയാവുന്നത്. ജീവിതത്തെക്കുറിച്ചു ദിശാ ബോധവും ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും നഷ്ടപ്പെട്ടുഴലുന്ന യുവതയ്ക്ക്; പുതുവര്‍ഷത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന ശുഭമായൊരു ഭാവിയിലേക്ക് വെളിച്ചം വീശുന്ന പ്രതീക്ഷകളുടെ ഒരു തിരിനാളം നല്‍കാന്‍ ഈ ആഘോഷങ്ങള്‍ക്കൊന്നും സാധിക്കുന്നില്ല എന്ന വസ്തുതയല്ലേ ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ടത്?

ഇതിനിടയിലും, നഗരത്തില്‍ പേരുകേട്ട ആഘോഷങ്ങളില്‍ നിന്ന് മാറിനിന്നു കൊണ്ട്, പരിശുദ്ധ വല്ലാര്‍പ്പാടത്തമ്മയുടെ അങ്കണത്തില്‍ നടക്കുന്ന വ്യത്യസ്തമായ ഒരു സംഗീതനിശ, an
Event-Praise Party എന്ന പേരില്‍ കൊച്ചിയുടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. നമ്മുടെ സ്രഷ്ടാവും പരിപാലകനുമായ ദൈവത്തെ സ്തുതിച്ചു കൊണ്ട് കഴിഞ്ഞ വര്‍ഷത്തില്‍ അവിടുന്ന് നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞ് ഗാനാലാപനങ്ങളോടെ അവിടുത്തെ മഹത്വപ്പെടുത്തിക്കൊണ്ട് Magnificat Singers ന്‍റെ യുവഗായകര്‍ അണിനിരക്കുന്നു.

ദൈവത്തോടൊപ്പം പുതിയ വര്‍ഷത്തെ പ്രത്യാശയോടെ, ഏറെ പ്രതീക്ഷ കളോടെ വരവേല്‍ക്കാനാവുന്നു എന്നുള്ളത് കൊച്ചിയുടെ പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് പുതിയൊരു മാനം നല്‍കുന്ന വസ്തുത തന്നെയാണ്. വി. കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, വചന സന്ദേശങ്ങള്‍, ദൈവത്തെ മഹത്വ പ്പെടുത്തിക്കൊണ്ടുള്ള സ്കിറ്റുകള്‍, ആകര്‍ഷകങ്ങളായ നൃത്തങ്ങള്‍, ഹൃദയസ്പര്‍ശിയായ സാക്ഷ്യങ്ങള്‍ തുടങ്ങിയ നിരവധി വിഭവങ്ങള്‍ പ്രോഗ്രാമിന്‍റെ മാറ്റ് പതിന്മടങ്ങാക്കുന്നു. റെക്സ്ബാന്‍ഡിലെ പ്രൊഫഷണല്‍ ഗായകരായ അല്‍ഫോന്‍സ് ജോസഫിന്‍റെയും ഹെക്ടര്‍ ലൂയിസിന്‍റെയും സാന്നിധ്യം ഇപ്രാവശ്യത്തെ Praise Party പ്രോഗ്രാമിന്‍റെ വേദിയെ കൂടുതല്‍ അനുഗ്രഹ സമ്പന്നമാക്കി.

എറണാകുളം സെന്‍റ് മേരീസ് ബസിലിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ മേഴ്സി ഫെല്ലോഷിപ്പ് പ്രയര്‍ ഗ്രൂപ്പ് ആണ് വര്‍ഷം തോറും ദൈവസ്തുതി കളോടെ പുതുവത്സരത്തെ വരവേല്‍ക്കുന്ന ഈ സംഗീത സന്ധ്യയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവാണ് രക്ഷാധികാരി. ആത്മീയ പിതാവ് റവ. ഡോ. ജോസ് പുതിയേടത്ത് ആണ്.

ജീവിത പ്രതിസന്ധികളുടെ നടുവില്‍ തങ്ങള്‍ വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുത്തെ ഭുജബലം പ്രകടമാക്കികൊണ്ട് അത്ഭുതകരമായ രീതിയില്‍ ജീവിതത്തില്‍ ഇടപെട്ട ദൈവത്തെ, ലോകത്തിനു കാണിച്ചുകൊടുക്കുവാനും, ജനസമൂഹത്തില്‍ അത്യുന്നതനായവനെ പാടിസ്തുതിക്കുവാനുമുള്ള അവസരമായിട്ടാണ് കൂട്ടായ്മയില്‍ ഉള്ളവര്‍ ഈ പരിപാടിയെ കണക്കാക്കുന്നത്. ദൈവത്തിന്‍റെ ശക്തി പ്രകടമാകാത്തതാണ് മനുഷ്യജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും കാരണം (സ ങ്കീ 77:10). തിന്മയുടെ കെണികളില്‍പ്പെട്ട് നശ്വരമായവയുടെ പിന്നാലെ പരക്കം പായുന്ന ഈ തലമുറയ്ക്ക് ദൈവത്തെ ആവശ്യമില്ല. അവര്‍ ദൈവത്തെ കൂടാതെ തങ്ങളുടെ തന്നെ ബുദ്ധി ഉപയോഗിച്ച് പദ്ധതികള്‍ മെനഞ്ഞു പരാജയങ്ങളില്‍നിന്ന് പരാജയങ്ങളിലേക്ക് കൂപ്പു കുത്തുന്നു.

ദൈവത്തെ സ്തുതിക്കുക എന്നത് ആധുനിക ലോകത്തിന്; പ്രത്യേകിച്ചു 'new gen' യുവജനങ്ങളുടെ ഇടയില്‍ പലപ്പോഴും ലജ്ജാവഹമായ ഒരു കാര്യമായിത്തീരുന്നു. പരിശുദ്ധനായ ദൈവത്തിനു യോഗ്യമായ രീതിയില്‍ ഗാനാലാപത്തോടെ ആത്മാവിലും സത്യത്തിലും അവിടുത്തെ സ്തുതിച്ചാരാധിച്ചപ്പോള്‍ അദ്ഭുതകരമായ ദൈവീകശക്തി പ്രകടമായതിന്‍റെ, ഓരോ വര്‍ഷവും ഉണ്ടാകുന്ന നിരവധി തുടര്‍ അനുഭവങ്ങളും സാക്ഷ്യങ്ങളുമാണ് മുന്‍വര്‍ഷങ്ങളി ലെപോലെ ഈ വര്‍ഷവും ക്ലേശങ്ങള്‍ക്കു നടുവിലും Praise Party പ്രോഗ്രാം തുടരാന്‍ പ്രേരകമായത്.

'എല്ലാ കഴിവും ഉപയോഗിച്ച് കര്‍ത്താവിനെ സ്തുതിക്കുവിന്‍; അവിടുന്ന് അതിനും ഉപരിയാണ്. സര്‍വ്വശക്തിയോടും കൂടെ അവിടുത്തെ പുകഴ്ത്തുവിന്‍; തളര്‍ന്നുപോകരുത്. എത്ര പുകഴ്ത്തിയാലും പരിധിയില്‍ എത്തുകയില്ല.' പ്രഭാ 43:30.

ഈ വര്‍ഷത്തെ പ്രോഗ്രാമില്‍ പങ്കെടുത്ത ചില യുവജനങ്ങളുടെ വാക്കുകളില്‍ ഈ കാലഘട്ടങ്ങളിലെ ലൗകീകമായ ആഘോഷങ്ങളില്‍ മുഴുകുന്ന യുവജനങ്ങള്‍ക്ക് കൈമോശം വരുന്ന ആ യഥാര്‍ത്ഥ സന്തോഷം കണ്ടെത്താന്‍ സാധിച്ചതിന്‍റെ ചാരിതാര്‍ഥ്യം മുഴങ്ങുന്നുണ്ട്.

'എല്ലാവരും വിചാരിക്കുന്നതു പോലെ ഈശോയോടൊപ്പമുള്ള ജീവിതം 'ബോര്‍' ആയ ഒന്നല്ല, അത് എന്‍റെ ജീവിതത്തിനു പുതിയ മാനങ്ങള്‍ നല്‍കുന്നതാണ്. ഗാനങ്ങള്‍ ഹൃദയത്തെ സ്പര്‍ശിക്കുന്നതായിരുന്നു. സ്കിറ്റിലൂടെ; എന്തിന് യേശുവിന് എന്‍റെ ജീവിതം സമര്‍പ്പിക്കണം എന്നും, അവിടുത്തേക്ക് എന്‍റെ ജീവിതത്തെ സമര്‍പ്പിച്ചാല്‍ അതിലുണ്ടായ തകര്‍ച്ചകള്‍ എല്ലാം നന്മയ്ക്കായി മാറ്റാന്‍ ഈശോയ്ക്ക് സാധിക്കും എന്നും ബോധ്യപ്പെട്ടു.' യുവ ബിസിനസ്സ് മാന്‍ ആയ നിഷാലിന്‍റെ വാക്കുകള്‍.. തനിക്ക് ലഭിച്ച ദൈവസ്നേഹ അനുഭവവും ബോധ്യങ്ങളും വഴിയായി തന്‍റെ സുഹൃത്തുക്കളില്‍ പലരെയും യഥാര്‍ത്ഥ ആനന്ദത്തിന്‍റെ പാതയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലും തീക്ഷ്ണതയിലുമാണ് നിഷാല്‍.

തേവര SH കോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ജോവാന, തനിക്ക് ക്രിസ്തീയ ഗാനങ്ങളെക്കുറിച്ചും സ്തുതി ആരാധനയെക്കുറിച്ചും ഉണ്ടായിരുന്ന പല തെറ്റി ദ്ധാരണകളെയും ഈ പ്രോഗ്രാം പൊളിച്ചെഴുതി എന്ന് സാക്ഷ്യപ്പെടുത്തുന്നു. 'രക്തത്തിളപ്പിന്‍റെ പ്രായത്തില്‍ തന്നെ തങ്ങളുടെ കഴിവുകളെ ദൈവത്തിനായി സമര്‍പ്പിക്കു ന്ന ഇവര്‍ എന്‍റെ പ്രായത്തിലുള്ള യുവതിയുവാക്കള്‍ക്ക് തീര്‍ച്ചയായും ഒരു വെല്ലുവിളി തന്നെ. ദൈവ സ്തുതി എന്നത് ഒരു ബോറന്‍ ഏര്‍പ്പാട് അല്ല എന്ന് മനസ്സിലായി. ഇങ്ങനെയൊക്കെ ദൈവത്തെ സ്തുതിക്കാന്‍ സാധിക്കുമെന്ന് അറിയാത്ത ഒത്തിരി യൂത്ത് ഉണ്ട്. അവരെയും,യഥാര്‍ത്ഥ ദൈവസ്തുതി ഉയരുമ്പോള്‍ ദൈവം നല്‍കുന്ന സാന്നിധ്യത്തെക്കുറിച്ചും, ലോകത്തിനു നല്‍കാനാവാത്ത ആനന്ദത്തെക്കുറിച്ചും അറിയിക്കേണ്ടിയിരിക്കുന്നു. '…വ്യത്യസ്തമായ രീതിയില്‍ പുതിയ ഒരു വര്‍ഷം ദൈവത്തോട് ചേര്‍ന്ന് തുടങ്ങാന്‍ കഴിഞ്ഞതിന്‍റെ ചാരിതാര്‍ഥ്യവും ജോവാന പങ്കുവയ്ക്കുന്നു.

എറണാകുളം സെന്‍റ് തെരേസാസ് കോളേജില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും കൗണ്‍സിലറും കൂടിയായ പ്രിയയ്ക്ക് പുതിയ വര്‍ഷത്തില്‍, ആയിരങ്ങള്‍ ഒത്തൊരുമിച്ചുള്ള വര്‍ഷാദ്യ ആരാധനയും വിശുദ്ധ കുര്‍ബാനയും വലിയ ദൈവീക സാന്നിധ്യത്തിന്‍റെ അനുഭവം ആയിരുന്നു. 'മറ്റുള്ള ആഘോഷങ്ങളില്‍ ലഭിക്കാത്ത ഒരു joy എനി ക്ക് പ്രോഗ്രാമില്‍ ഉടനീളം അനുഭവിക്കാന്‍ സാധിച്ചു. നൃത്തനൃത്യ ങ്ങള്‍ അവതരിപ്പിച്ച എല്ലാവര്‍ക്കും തന്നെ അവര്‍ക്ക് അനുഭവവേദ്യമായ ദൈവീക ആനന്ദം പ്രേക്ഷകരി ലേക്ക് പകരാന്‍ സാധിച്ചു. ദൈവം നല്‍കുന്ന ആനന്ദവും ലൗകീക സന്തോഷവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ഇവിടെ ശരിക്കും മനസ്സിലാക്കാന്‍ കഴിയുന്നു. അവിസ്മരണീയമായ ഒരു പുതു വര്‍ഷം സമ്മാനിച്ച എല്ലാവര്‍ക്കും നന്ദി', പ്രിയ തന്‍റെ സന്തോഷം പങ്കുവയ്ക്കുന്നു.

ഇന്‍ഫോപാര്‍ക്കില്‍ പ്രൊഫഷ ണല്‍ ആയ സിറിലിനും വ്യത്യസ്തമായ ഒരു 'ന്യൂ ഇയര്‍ ട്രീറ്റ്' തന്നെയായിരുന്നു ഇപ്രാവശ്യം magnificat band നല്‍കിയത്. 'ഞാന്‍ നിരവധി music shows അറ്റന്‍ഡ് ചെയ്തിട്ടുണ്ട്. അവിടെയെല്ലാം പ്രാധാന്യത്തോടെ കരുതപ്പെടുന്ന alcohols & drugs ഇല്ലാതെ ഉള്ള ഒരു new year മ്യൂസിക് ആദ്യത്തെ അനുഭവം ആണ്. It's amazing… ജോലിയില്‍ സ്ട്രെസ്സും ടെന്‍ഷനും ജീവിതത്തില്‍ പ്രയാസങ്ങളും ഉണ്ടാകുമ്പോള്‍ ഞാന്‍ ഓടി അണയേണ്ടത് മറ്റെങ്ങുമല്ല, എനിക്ക് ഇത്രയും അടുത്ത് available ആയ ദൈവത്തിന്‍റെ അടുത്താണ് എന്ന് തിരിച്ചറിയാനുള്ള ഒരു അവസരം ആയിരുന്നു. ആരാധനയില്‍, കഴിഞ്ഞ കാലങ്ങളില്‍ എന്നെ വഴി നടത്തിയത് ദൈവമാണ് എന്ന് മനസ്സിലാക്കി എനിക്കായി ചെയ്ത നന്മകളെപ്രതി നന്ദിയര്‍പ്പിക്കാനും സാധിച്ചു. Magnificat band ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.' – സിറിലിന്‍റെ വാക്കുകള്‍.

അവിസ്മരണീയമായ ഒരു new year അനുഭവം ലഭിച്ചതിന്‍റെയും, ഫ്രണ്ട്സിന്‍റെ കളിയാക്കലുകളെ അതിജീവിച്ചുകൊണ്ട് ദൈവത്തോടൊപ്പം പുതുവര്‍ഷം ആരംഭിക്കുവാനുള്ള തന്‍റെ തീരുമാനം 100% ശരിയായിരുന്നു എന്ന ചാരിതാര്‍ഥ്യത്തിന്‍റെയും ഇരട്ടി മധുരത്തിലാണ് ഇന്‍ഫോപാര്‍ക്കില്‍ HR എക്സിക്യൂട്ടീവ് ആയി ജോലി നോക്കുന്ന നികിതാ ഡേവിസ് തന്‍റെ Praise Party അനുഭവം പങ്കു വയ്ക്കുന്നത്. 'കൂടെയുള്ള സ്റ്റാഫ്സ് എല്ലാം ഒരുപാട് പണം മുടക്കി കൊച്ചിയിലും ബാംഗ്ളൂരും എല്ലാമുള്ള പുതുവത്സര ആഘോഷങ്ങള്‍ക്കാണ് ഈ വര്‍ഷം പോകുന്നത്. അവരുടെ ക്ഷണത്തിന് no പറഞ്ഞപ്പോള്‍ പലരും കളിയാക്കി. ഞാനും എന്‍റെ കുടുംബവും കൂട്ടുകാരും വല്ലാര്‍പാടത്തേക്ക് വരാന്‍ എടുത്ത തീരുമാനം ഈശോ തന്നെ എടുപ്പിച്ചതാണ് എന്ന് ഇവിടുത്തെ സംഗീതവിരുന്നില്‍ ദൈവ സാന്നിധ്യം ആസ്വദിക്കാന്‍ സാധിച്ചതില്‍ നിന്നും ബോധ്യപ്പെട്ടു. ഈ അവസരം നല്‍കിയ സ്നേഹമയനായ ദൈവത്തിനും magnificat singers നും ഇതിന്‍റെ സംഘാടകരായ Divine Mercy Fellowship പ്രാര്‍ത്ഥനാഗ്രൂപ്പിനും ഒരായിരം നന്ദി' …പ്രഫഷണല്‍സിനും ഫാമിലി ആയിട്ടും ഒരേ പോലെ വന്നു പുതുവര്‍ഷം ആഘോഷിക്കാന്‍ ഇതിലും നല്ലൊരു വേദി വേറെ ഇല്ല എന്നാണ് നികിതയുടെ വിലയിരുത്തല്‍.

നൃത്തസംഗീത നിശയുടെ അവസാനം പുതുവര്‍ഷ സന്ദേശം നല്‍കി, ദിവ്യകാരുണ്യ ആരാധന നയിച്ചത് ഡിവൈന്‍ മേഴ്സി ഫെല്ലോഷിപ്പ് പ്രയര്‍ ഗ്രൂപ്പ് ഡയറക്ടര്‍ ബ്ര. എല്‍വിസ് ആയിരുന്നു. വ്യര്‍ത്ഥതയ്ക്ക് അടിമപ്പെട്ടുകൊണ്ട്, എല്ലാ രീതിയിലും സൃഷ്ടിദാതാവായ ദൈവത്തെ തിരസ്കരിച്ചു കൊണ്ടുള്ള ലോകത്തിന്‍റെ യാത്രയുടെ അപകടത്തെ ബ്ര. എല്‍വിസ് ചൂണ്ടിക്കാട്ടി. 'പുറമെ എല്ലാം ശുഭമാണ്, അപകടരഹിതമാണ് എന്ന് തോന്നിപ്പിക്കുന്നു. എന്നാല്‍, ദൈവം ഇല്ലാതെ ഉള്ള യാത്ര ആയതിനാല്‍ ഇത് വലിയ നാശത്തിലേക്കുള്ള പോക്കാണ്.' പുതു വര്‍ഷ സന്ദേശത്തില്‍ ബ്ര. എല്‍വിസ് കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് പുതിയ വര്‍ഷത്തെ വലിയ പ്രത്യാശയോടെ വരവേറ്റു കൊണ്ട് ആഘോഷമായ സമൂഹ ദിവ്യബലി നടന്നു. ആറു ശ്രേഷ്ഠ വൈദികരുടെ നേതൃത്വത്തില്‍ നടന്ന പരിശുദ്ധ ബലിക്ക് വല്ലാര്‍പാടം ബസിലിക്ക വികാരി പ്രിയ ബഹു മാനപ്പെട്ട ഫാ. മൈക്കിള്‍ തലക്കട്ടി അച്ചന്‍ മുഖ്യകാര്‍മികത്വം വഹി ച്ചു.

ആധുനിക ലോകം, പ്രത്യേകിച്ചു യുവജന സമൂഹം അവരില്‍ വി ങ്ങി നില്‍ക്കുന്ന സ്നേഹത്തിനായുള്ള ദാഹം തീര്‍ക്കുവാനായി ജലം തരാന്‍ കഴിവില്ലാത്ത പല പൊട്ടക്കിണറുകളും തേടി അലയുന്നു. ജീവജലത്തിന്‍റെ ഉറവയായ ക്രിസ്തുവിനു മാത്രമേ പൂര്‍ണ്ണമായും ആ ദാഹത്തെ ശമിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. ഇത്തരത്തില്‍ ലോകത്തിന്‍റെ വഴികളില്‍ സഞ്ചരിച്ച ശേഷം, കൂടെ നടക്കുന്ന കര്‍ത്താവിന്‍റെ കരുണാര്‍ദ്ര സ്നേഹത്തി ന്‍റെ യഥാര്‍ത്ഥ മാധുര്യം തിരിച്ചറി യാന്‍ കഴിഞ്ഞവരെ നമുക്കിവിടെ കാണാം. അവര്‍ പകര്‍ത്തുന്ന സാക്ഷ്യത്തിന്‍റെ വിളക്കുകള്‍ കൂടുതല്‍ യുവജീവിതങ്ങളെ പ്രകാശത്തിലേക്ക് നയിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.

'യുവജനങ്ങളേ, ക്രിസ്തുവിന്‍റെ അരികിലേക്ക് വരാന്‍ നിങ്ങള്‍ ഭയപ്പെടേണ്ടാ, നിങ്ങളുടെ സന്തോഷത്തിന്‍റെ കാരണങ്ങളായ ഒന്നും അവന്‍ നിങ്ങളില്‍നിന്ന് എടുത്തുകളയുകയില്ല, മറിച്ച്, നിങ്ങളെ പൂര്‍ണ്ണമായി അവിടുത്തെ കരങ്ങളില്‍ നല്‍കുമ്പോള്‍; നിങ്ങളുടെ ജീവിതത്തെ യഥാര്‍ത്ഥമായ ആനന്ദത്തിലേക്ക് അവിടുന്ന് നയിക്കും.' എന്ന ബെനഡിക്ട് XVI-ാമന്‍ പാപ്പയുടെ വാക്കു കള്‍ ഈ അവസരത്തില്‍ ഇവിടെ യഥാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാകുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org