ക്വിരിനിയൂസ്

ക്വിരിനിയൂസ്

മുഴുവന്‍ പേര് പുബ്ലിയൂസ് സുള്‍പിച്ചിയൂസ് ക്വിരിനിയൂസ് എന്നാണ് (ജീവിതകാലം ഏതാണ്ട് BC 91 മുതല്‍ AD 12 വരെ). റോമന്‍ കുലീനനാണ്. സിറിയയുടെ ഗവര്‍ണറായിരുന്നു (AD 12 വരെ). അന്ന് യൂദയായുടെ മേല്‍ അദ്ദേഹത്തിന് നാമമാത്രമായ അധികാരമുണ്ടായിരുന്നു. AD 12-ല്‍ അദ്ദേഹം റോമിലേക്കു തിരിച്ചുപോയി. തിബേരിയൂസ് ചക്രവര്‍ത്തിയുടെ ഉറ്റ സഹപ്രവര്‍ത്തകനായി ജീവിച്ചു. ക്വിരിനിയൂസ് സിറിയായുടെ ഗവര്‍ണറായിരിക്കുമ്പോള്‍ അഗസ്റ്റസ് സീസര്‍ കനേഷുമാരി കണക്കെടുക്കാനുള്ള കല്പന പുറപ്പെടുവിച്ചെന്നും അതു നടപ്പാക്കിയ കാലത്ത് യേശു ജനിച്ചുവെന്നും ലൂക്കായുടെ സുവിശേഷത്തില്‍ പറയുന്നുണ്ട് (ലൂക്കാ 2:2). മത്തായിയും ലൂക്കായും യേശുവിന്‍റെ ജനനത്തീയതി മഹാനായ ഹേറോദേസിന്‍റെ കാലവുമായി ബന്ധിപ്പിച്ചാണു പറയുന്നത്. കനേഷുകുമാരിക്കണക്ക് AD 6- ലോ 7-ലോ ആണു നടന്നത്. അന്നു മഹാനായ ഹേറോദേശ് മരിച്ചിട്ട് പത്തുവര്‍ഷം കഴിഞ്ഞിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org