ക്വിസ്

1. ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുക, പെസഹാക്കാലത്ത് കുര്‍ബാന സ്വീകരിക്കുക എന്നിവ നിര്‍ബന്ധമാക്കിയ പാപ്പ?

2. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രസിദ്ധീകരിച്ച മാര്‍പാപ്പ?

3. പ്രേഷിതപ്രവര്‍ത്തനത്തിനുള്ള തിരുസംഘം സ്ഥാപിച്ച മാര്‍പാപ്പ?

4. കുരിശിന്‍റെ വഴിക്ക് ഔദ്യോഗിക അംഗീകാരം നല്കിയ പാപ്പ?

5. മനുഷ്യവര്‍ഗത്തെ മുഴുവന്‍ ഈശോയുടെ തിരുഹൃദയത്തിനു സമര്‍പ്പിച്ച മാര്‍പാപ്പ?

6. സാമൂഹ്യനീതിക്കുവേണ്ടി ശബ്ദമുയര്‍ത്തിയ മാര്‍പാപ്പ?

7. ജപമാലയ്ക്കു രൂപംകൊടുത്ത മാര്‍പാപ്പ?

8. ക്രിസ്തുരാജന്‍റെ തിരുനാള്‍ ആരംഭിച്ച മാര്‍പാപ്പ?

9. 12-ാം പിയൂസ് മാര്‍പാപ്പയുടെ മുദ്രാവാക്യം?

10. പുനരൈക്യത്തിന്‍റെ മാര്‍പാപ്പ?

11. 80 വയസ്സ് തികഞ്ഞ കര്‍ദിനാള്‍മാരെ, മാര്‍പാപ്പ തെരഞ്ഞെടുപ്പില്‍ നിന്നും മാറ്റുന്ന കല്പന പുറപ്പെടുവിച്ച മാര്‍പാപ്പ?

12. 34 ദിവസം മാത്രം തിരുസഭയെ ഭരിച്ച മാര്‍പാപ്പ?

ഉത്തരം
1. ഇന്നസെന്‍റ് മൂന്നാമന്‍ (1198-1216)
2. ഗ്രിഗറി പതിമൂന്നാമന്‍ (1572-1585)
3. ഗ്രിഗറി പതിനഞ്ചാമന്‍ (1621-1623)
4. ക്ലമന്‍റ് പന്ത്രണ്ടാമന്‍ (1730-1740)
5. ലെയോ പതിമൂന്നാമന്‍
6. ലെയോ പതിമൂന്നാമന്‍
7. പിയൂസ് അഞ്ചാമന്‍ (1566-1572)
8. പതിനൊന്നാം പിയൂസ് (1925-ല്‍)
9. സമാധാനം നീതിയുടെ പരിണതഫലം
10. ജോണ്‍ 23-ാമന്‍ (1960-ല്‍)
11. പോള്‍ ആറാമന്‍
12. ജോണ്‍ പോള്‍ ഒന്നാമന്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org