രക്തസാക്ഷിയായി അം​ഗീകരിക്കപ്പെടാനുള്ള മാനദണ്ഡങ്ങൾ

രക്തസാക്ഷിയായി അം​ഗീകരിക്കപ്പെടാനുള്ള മാനദണ്ഡങ്ങൾ

തിരുസഭയില്‍ രക്തസാക്ഷിയായി അംഗീകരിക്കപ്പെടാന്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതായുണ്ട്. മരണം വരിക്കുന്ന വ്യക്തി ക്രൈസ്തവവിശ്വാസം, ക്രൈസ്തവ ധാര്‍മ്മികത, ക്രൈസ്തവജീവിതം ഇവയെ പ്രതി വധിക്കപ്പെടുന്നതായിരിക്കണം. ശാരീരികജീവന്‍ മറ്റുള്ളവരാല്‍ ഹനിക്കപ്പെടണം. നേരിട്ടുള്ള വധിക്കലോ പീഡനങ്ങള്‍ മൂലമുണ്ടായ മരണമോ ആയിരിക്കാം. അതു മറ്റാരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയുള്ള മരണമാകാന്‍ പാടില്ല. രക്തസാക്ഷി സ്വയം നടത്തുന്ന ആത്മഹൂതിയല്ല ക്രിസ്തീയരക്തസാക്ഷിത്വം എന്നതും ശ്രദ്ധേയമാണ്. ക്രിസ്തുവിനോടുള്ള സ്നേഹത്തെ പ്രതി സ്വജീവന്‍ ബലിയായി സമര്‍പ്പിക്കാന്‍ വിട്ടുകൊടുക്കുന്നതാണു രക്തസാക്ഷിത്വം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org