യഥാര്‍ത്ഥ സ്വാതന്ത്ര്യം

യഥാര്‍ത്ഥ സ്വാതന്ത്ര്യം

എന്താണു യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം? ഭയത്താല്‍ നിയന്ത്രിതമായി പെരുമാറുക എന്നതല്ല സ്വാതന്ത്ര്യംകൊണ്ടു വിവക്ഷിക്കുന്നത്. പൊതുനന്മയ്ക്കു കോട്ടം വരാത്ത നിലയില്‍ ഒരു വ്യക്തിയുടെ സമഗ്രവളര്‍ച്ചയ്ക്ക് എന്തെല്ലാം ആവശ്യമുണ്ടോ അതെല്ലാം ഉപയോഗിക്കുവാനുള്ള അവകാശമാണു സ്വാതന്ത്ര്യം.

സ്വാതന്ത്ര്യത്തിന്‍റെ ലക്ഷ്യം ഓരോരുത്തരും അവരവരുടെ ധര്‍മ്മം ശരിയായി ചെയ്യുക എന്നതാണ്. സ്വധര്‍മ്മബോധവും പരസ്പരബഹുമാനവും ഉണ്ടാകുമ്പോഴാണു സ്വാതന്ത്ര്യം ശരിയായി വിനിയോഗിക്കപ്പെടുന്നത്. വ്യക്തിസ്വാതന്ത്ര്യം സാമൂഹികതാത്പര്യങ്ങള്‍ക്കു വിധേയമായിരിക്കേണ്ടതാണ്. എന്നിലുള്ള നന്മയും കഴിവുകളും പുറത്തുകൊണ്ടുവരികയും അത് എന്‍റെയും സമൂഹത്തിന്‍റെയും ക്ഷേമത്തിനും നന്മയ്ക്കുമായി വിനിയോഗിക്കുകയും ചെയ്യുന്നതിലാണു യഥാര്‍ത്ഥ സ്വാതന്ത്ര്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org