സദസിനെ അഭിമുഖീകരിക്കാൻ പഠിക്കുക

സദസിനെ അഭിമുഖീകരിക്കാൻ പഠിക്കുക

പുതിയ അദ്ധ്യയന വര്‍ഷം തുടങ്ങിയല്ലേ…. ചെറിയ മഴയുടെ അകമ്പടിയോടെ പുത്തനുടുപ്പും ബാഗും കുടകളും പുത്തന്‍ പ്രതീക്ഷകളുമായി സ്കൂള്‍ മുറ്റത്തേക്ക് വീണ്ടും കാല്‍കുത്തിയപ്പോള്‍ പഴയ കൂട്ടുകാരും പുതിയ കൂട്ടുകാരും…. ആകെ സന്തോഷം….

ഈ സന്തോഷമൊക്കെ നഷ്ടപ്പെടുന്നത് എപ്പോഴാണെന്നോ? ഏതെങ്കിലും സ്കൂള്‍ സദസിനെ അഭിമുഖീകരിച്ച് രണ്ട് വാക്ക് സംസാരിക്കാന്‍ ബന്ധപ്പെട്ടവര്‍ ക്ഷണിക്കുമ്പോള്‍, വലിയ ടെന്‍ഷനായി, പ്രശ്നങ്ങളായി, അതിനെ എങ്ങനെ പരിഹരിക്കാമെന്ന് നമുക്ക് നോക്കാം….

വലിയൊരു സദസ്സിനെ അഭിമുഖീകരിക്കുകയെന്നത് പലരെ സംബന്ധിച്ചും ആശങ്കയുളവാക്കുന്ന സന്ദര്‍ഭമാണ്. ടെന്‍ഷനടിക്കേണ്ട ആവശ്യമെന്താണ്? മറ്റുള്ളവര്‍ക്കു മുന്നില്‍ നിങ്ങളെ അവതരിപ്പിക്കാന്‍ ലഭിക്കുന്ന ഒരു സന്ദര്‍ഭം പരമാവധി മി കച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക. അതിനു മുമ്പായി, താഴെപ്പറയു ന്ന ചിലതൊക്കെ മനസ്സിലാക്കണമെന്നു മാത്രം.

1) സദസ്സിനെ അറിഞ്ഞിരിക്കുക

2) നേരത്തെ എത്തിച്ചേരാന്‍ ശ്രമിക്കുക

3) പരമാവധി പരിശീലനം നടത്തുക.

4) സംസാരിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയത്തില്‍ അവഗാഹം ഉണ്ടാക്കിയെടുക്കുക. കാരണം അറിയാത്ത വിഷയം നിങ്ങളില്‍ ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാം.

5) നിങ്ങള്‍ സദസ്സിനെ അഭിമുഖീകരിക്കുന്നതിനും സംസാരിക്കുന്നതിനും മുന്നോടിയായി അത് ദൃശ്യവത്കരിക്കാന്‍ (visualization) ശ്രമിക്കുന്നത് ആത്മവിശ്വാസം പകരും.

6) സദസ്സിനെ ഉണര്‍ത്തുന്ന ആശയവിനിമയ രീതി കൈവശമാക്കുക.

7) ക്ഷമ പറയേണ്ട സന്ദര്‍ഭങ്ങള്‍ പരമാവധി ഉണ്ടാക്കാതിരിക്കാന്‍ ശ്രമിക്കുക.

8) മാധ്യമത്തിനേക്കാളുപരി നിങ്ങളുടെ സന്ദേശത്തിന് പ്രാധാന്യം നല്കുക.

9) നിങ്ങളുടെ ആശങ്കയെ പോസിറ്റീവായി പ്രകടിപ്പിക്കാന്‍ ശ്രമിക്കുക.

10) കണ്ണാടിക്കു മുന്നില്‍ അവതരിപ്പിച്ച് പരിശീലിക്കുക.

സദസ്സിനെ അഭിമുഖീകരിക്കുമ്പോള്‍ അമിതമായ ധൃതി കാണിക്കാതെ ശാന്തതയോടെ അവതരിപ്പിക്കുക. സദസ്സിനെയും ആക്ടീവായി അവതരണത്തില്‍ പങ്കാളികളാക്കാന്‍ ശ്രമിക്കുന്നത് അവരുടെ ശ്രദ്ധയും താത്പര്യവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org