സാഫല്യം

സാഫല്യം

രണ്ടു മാസം കൊണ്ട് 10 ലക്ഷം പേര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട രാജ്യമാണ് റുവാണ്ട.

ബോംബുകളോ മിസൈലുകളോ ഇല്ലാതെ, വെട്ടിയും കുത്തിയും വെടിവച്ചും 1994 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ റുവാണ്ടയിലെ ഭൂരിപക്ഷമായ ഹുടുക്കള്‍ ന്യൂനപക്ഷമായ ടുട്സികളെ വംശശുദ്ധീകരണ പ്രക്രിയയ്ക്ക് വിധേയരാക്കി. അവിടെ ആഭ്യന്തരയുദ്ധം നടന്ന സമയത്ത് പ്രാണരക്ഷാര്‍ത്ഥം മൈലുകള്‍ ഓടിയ ഡിയുഡോ ണ്‍ (Dieudonne Disi) ഡിസി പിന്നീട് മാരത്തണ്‍ ചാമ്പ്യനായി.

മരണമടുത്തെന്ന് മണത്തറിഞ്ഞ അച്ഛന്‍ 14 വയസ്സായ ഡിസ്സിയോട് പറഞ്ഞു:

'Offer the last prayer to God. We will be dead in the next few minutes.'

'അന്ത്യപ്രാര്‍ത്ഥന നടത്തിക്കോളൂ. ഏതാനും നിമിഷങ്ങള്‍ ക്കകം നാം കൊല്ലപ്പെടും.'

"But I wanted to live. I ran for life. And today I am a runner."

"ഞാന്‍ ജീവിക്കാന്‍ ആഗ്രഹിച്ചു. ജീവനുവേണ്ടി ഓടി. ഞാനങ്ങനെ ഓട്ടക്കാരനായി."

2007 ഒക്ടോബര്‍ 27-ന് ഡല്‍ഹിയില്‍ നടന്ന വോഡാഫോണ്‍ ഹാഫ് മാരത്തണില്‍ ഒന്നാമനായ ഡിസി 'സാധാരണ നടപ്പിനെ' അസാധാരണമാക്കി തന്‍റെ മികവ് തെളിയിച്ചു. ഓര്‍ക്കുക:

'Great men don't do different things. They do things differently.'

"മഹാത്മാക്കള്‍ വ്യത്യസ്ത കാര്യങ്ങള്‍ ചെയ്യാറില്ല. അവര്‍ കാര്യങ്ങള്‍ വ്യത്യസ്തമായി നിര്‍വ്വഹിക്കുന്നു."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org