സമയത്തിന്റെ വില

സമയത്തിന്റെ വില

ഒരു വേട്ടക്കാരന്‍ തന്‍റെ കയ്യിലെ തെറ്റാലിക്കുള്ള കല്ലെല്ലാം തീര്‍ന്നുകഴിഞ്ഞപ്പോള്‍ ഒരു പക്ഷിയെക്കൂടി മരക്കൊമ്പില്‍ കണ്ടു. അതിനെയും എയ്തിടണമെന്ന ആഗ്രഹമായി. സമീപത്തുതന്നെ നല്ല ഉരുണ്ട കല്ലുകള്‍ കിടക്കുന്നതു കണ്ടു. വാരിയെടുത്ത് ഓരോന്നായി തെറ്റാലിയില്‍വച്ചു പക്ഷിക്കു നേരെ എയ്തു. പക്ഷേ, ഒന്നും ലക്ഷ്യത്തിലെത്തിയില്ല. പക്ഷി പറന്നുപോകുകയും ചെയ്തു. എയ്ത കല്ലുകള്‍ പുഴയില്‍ വെള്ളത്തില്‍ വീണു താഴുകയും ചെയ്തു. അവസാനം ബാക്കിവന്ന ഒരു കല്ലുംകൂടി എറിഞ്ഞുകളയാന്‍ തോന്നി. പക്ഷേ, കാഴ്ചയ്ക്കു കൗതുകം തോന്നിയതിനാല്‍ മകള്‍ക്കു കളിക്കാന്‍ കൊടുക്കാമെന്നു വിചാരിച്ച് എറിഞ്ഞുകളഞ്ഞില്ല. വീട്ടിലേക്കുള്ള മടക്കയാത്രയില്‍ വഴിയില്‍വച്ച് ഒരു രത്നവ്യാപാരിയെ കണ്ടപ്പോള്‍ തന്‍റെ കയ്യിലെ കല്ലു കാണിച്ചു. അതൊരു രത്നമാണെന്നു തിരിച്ചറിഞ്ഞ് അയാള്‍ക്കു വലിയ വില നല്കി രത്നവ്യാപാരി ആ കല്ലു സ്വന്തമാക്കി. അയാള്‍ തനിക്കു പുഴയില്‍ നഷ്ടമായ കല്ലുകളെയോര്‍ത്തു ദുഃഖിച്ചു. ആ കല്ലുകളുടെ യഥാര്‍ത്ഥ വില അറിയാതിരുന്നതിനാല്‍ അവയെല്ലാം പുഴയില്‍ പതിക്കുകയായിരുന്നു. അവയെല്ലാം എന്നേയ്ക്കുമായി അയാള്‍ക്കു നഷ്ടപ്പെടുകയായിരുന്നു. ഇതുപോലെയാണു നമുക്കു നമ്മുടെ ദിവസങ്ങളും മണിക്കൂറുകളും നഷ്ടപ്പെടുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org