സംസാരത്തെ കൈപ്പിടിയിലൊതുക്കാം

സംസാരത്തെ കൈപ്പിടിയിലൊതുക്കാം

മറ്റുള്ളവരുമായി സംസാരിക്കാനും ആശയങ്ങള്‍ കൈമാറാനും നമുക്കു സാധിക്കുന്നത് ഒരു വലിയ അനുഗ്രഹമാണ്. പക്ഷേ, നാം അലക്ഷ്യമായി ചിന്തിക്കാതെ തിടുക്കത്തില്‍ വാക്കുകള്‍ ചൊരിഞ്ഞാല്‍ ചിലപ്പോള്‍ മരണംവരെ അതു വിനയായി പരിണമിക്കാം. വേണ്ടവിധം ചിന്തകളുടെ ഗിയറുകള്‍ മാറ്റി സാവകാശം വേണം നാക്കിനു 'ആക്സിലേറേറ്റര്‍' കൊടുക്കാന്‍. അല്ലെങ്കില്‍ കാര്യങ്ങള്‍ കുഴയും. വലിയ മനഃപ്രയാസത്തിനും വിരോധത്തിനുമൊക്കെ അതു കാരണമാകും. ചില മുറിവുകള്‍ ഒരിക്കലും പൊറുക്കാത്തതായി അവശേഷിക്കും. തിടുക്കത്തില്‍ ചൊരിയുന്ന വാക്കുകള്‍ക്കു ചിലപ്പോള്‍ നാം വിചാരിക്കുന്നതിലേറെ മൂര്‍ച്ചയുണ്ടാകാം. വാക്കുകള്‍ തെറ്റിദ്ധാരണാദ്യോതകമാകാം. ചിന്തിക്കാതെ സംസാരിച്ചാല്‍ നാം ഉദ്ദേശിക്കുന്നതില്‍ നിന്നു വിഭിന്നമായ ഒരു അര്‍ത്ഥത്തിലായിരിക്കും കേള്‍വിക്കാര്‍ നമ്മുടെ വാക്കുകളെ എടുക്കുക. അതുപോലെ ആരെങ്കിലും ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ നാം വേണ്ടവിധം ആലോചിച്ചു നമ്മുടെ വീക്ഷണനിരീക്ഷണങ്ങള്‍ കൂട്ടിച്ചേര്‍ത്തു തികച്ചും അനുയോജ്യമായ, കാര്യമാത്രപ്രസക്തമായ രീതിയിലായിരിക്കണം മറുപടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org