സങ്കീര്‍ത്തനങ്ങള്‍

ഇസ്രായേല്‍ ജനത്തിന്‍റെ ദൈനംദിന സാഹചര്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. അതിമനോഹരങ്ങളായ ഹീബ്രുകാവ്യങ്ങളുടെ സമാഹാരങ്ങള്‍!

ദൈവവും ഇസ്രായേല്‍ജനവും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തിന്‍റെ സ്വഭാവം സങ്കീര്‍ത്തനങ്ങളില്‍ തെളിഞ്ഞുകാണാം.
പല സങ്കീര്‍ത്തനങ്ങള്‍ക്കും യേശുവിന്‍റെ ജീവിതവുമായി പ്രത്യക്ഷവും പരോക്ഷവുമായ ബന്ധമുണ്ട്. യേശുവിന്‍റെ ജീവിതവുമായി അവയെ ബന്ധിക്കുമ്പോള്‍ അവയ്ക്ക് ആഴവും അര്‍ത്ഥവും കൂടുന്നു. സങ്കീര്‍ത്തനങ്ങള്‍ പാരായണം ചെയ്യുമ്പോള്‍ അവയെ ശരിയായി മനസ്സിലാക്കാന്‍ ശിശുക്കളുടെ നിഷ്ക്കളങ്കഹൃദയവും സ്നേഹപൂര്‍വ്വമായ പ്രാര്‍ത്ഥനാബോധവും കവിയുടെ ഭാവനയും ഉണ്ടായിരിക്കണം.

ഈ സങ്കീര്‍ത്തനങ്ങളില്‍ ഒരു ജനത്തിന്‍റെ കണ്ണീരും നെടുവീര്‍പ്പുകളുമുണ്ട്; വേദനയും വിലാപവുമുണ്ട്; ആശ്രയവും അപേക്ഷയുമുണ്ട്; സ്തുതിപ്പുകളും സ്നേഹകീര്‍ത്തനങ്ങളുമുണ്ട്. ഇതെല്ലാം അവരെ സൃഷ്ടിച്ച്, പരിപാലിച്ച്, സ്നേഹിച്ചു രക്ഷിക്കുന്ന ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിന്‍റെ പ്രകടനങ്ങളായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org