സാന്‍ഹെദ്രീന്‍

സാന്‍ഹെദ്രീന്‍

"ഒന്നിച്ചു സമ്മേളിക്കുക" എന്നര്‍ത്ഥമുള്ള രണ്ടു ഗ്രീക്ക് പദങ്ങളില്‍ നിന്നാണു സാന്‍ഹെദ്രീന്‍ എന്ന വാക്കുണ്ടാകുന്നത്. 71 അംഗങ്ങളാണു സാന്‍ഹെദ്രീനില്‍ ഉള്ളത്. സമൂഹത്തിലെ മൂപ്പന്മാരും മുഖ്യപുരോഹിതന്മാരുമാണ് അവര്‍, പ്രധാന പുരോഹിതനാണ് അധ്യക്ഷന്‍. ബി.സി. ഒന്നാം നൂറ്റാണ്ടിലാണു സാന്‍ഹെദ്രീന്‍ ജന്മം കൊള്ളുന്നത്. ആഴ്ചയില്‍ രണ്ടു തവണ സാന്‍ഹെദ്രീന്‍ സമ്മേളിച്ചിരുന്നു. അവരാണു നിയമനിര്‍മാണം നടത്തിയിരുന്നത്. ക്രമസമാധാനപാലനത്തിനു സാന്‍ഹെദ്രീനു സ്വന്തം പൊലീസുണ്ടായിരുന്നു. മരണശിക്ഷ നല്കാനുള്ള അധികാരം സാന്‍ഹെദ്രീന് ഇല്ല. തിരുനാള്‍ തീയതികള്‍ നിശ്ചയിച്ചിരുന്നതു സാന്‍ഹെദ്രീനാണ്. എ.ഡി. 70-ലെ സാന്‍ഹെദ്രീന് രാഷ്ട്രീയശക്തി നഷ്ടപ്പെട്ടു. പക്ഷേ, താമസിയാതെ ഒരു മതാധികാരസമിതിയായി ജാബ്നെയില്‍ വീണ്ടും നിലവില്‍ വരികയുണ്ടായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org