ശതാധിപന്‍

ശതാധിപന്‍

റോമന്‍ സൈന്യത്തിലെ ഒരു പദവി. നൂറു സൈനികരുടെ ചുമതല വഹിച്ചിരുന്ന ആള്‍. പുതിയ നിയമത്തില്‍ പല ശതാധിപന്മാര്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. യേശുവിന്‍റെ ശക്തിയില്‍ അചഞ്ചലവിശ്വാസമുണ്ടായിരുന്ന ഒരു ശതാധിപന്‍റെ ഭൃത്യനെയാണു യേശു സുഖപ്പെടുത്തിയത് (ലൂക്കാ 7:1-10). യേശുവിന്‍റെ മരണസമയത്തുണ്ടായ പ്രകൃതിക്ഷോഭങ്ങള്‍ കണ്ടപ്പോള്‍ "സത്യമായും ഇവന്‍ ദൈവപുത്രനാണ്" എന്ന് ഏറ്റു പറഞ്ഞത് ഒരു ശതാധിപനാണ് (മത്താ. 27:54). സുവിശേഷം വിജാതീയര്‍ക്കു കൂടിയുള്ളതാണ് എന്ന സന്ദേശം സ്വര്‍ഗ്ഗത്തില്‍ നിന്നു പത്രോസിനു ലഭിക്കാന്‍ നിമിത്തമായത് കൊര്‍ണേലിയൂസ് എന്ന ശതാധിപനായിരുന്നു (അ.പ്ര. 10). ഒരു ശതാധിപന്‍ പൗലോസിനെ ചാട്ടവാറടിയില്‍ നിന്നും (അ.പ്ര. 22), മറ്റൊരു ശതാധിപന്‍ വധിക്കാനുള്ള യഹൂദന്മാരുടെ ഗൂഢാലോചനയില്‍ നിന്നും പൗലോസിനെ രക്ഷിക്കുന്നുണ്ട്. അദ്ദേഹത്തെ റോമിലേക്കു വിചാരണയ്ക്കായി കൊണ്ടുപോയതും ഒരു ശതാധിപനാണ് (അ.പ്ര. 23:22).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org