സാറ്റുകളി (ഒളിച്ചുകളി / പാത്തുകളി)

സാറ്റുകളി (ഒളിച്ചുകളി / പാത്തുകളി)

കുട്ടിക്കളികള്‍

നാട്ടിന്‍പുറങ്ങളില്‍ പല കളികളിലും മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ചെറിയ കുട്ടികള്‍ മാത്രം കളിക്കുന്ന ഒരു കളിയാണു സാറ്റുകളി. കളിക്കളത്തില്‍ ഒരു മരം കണ്ടുപിടിക്കും. ഇതാണു സാറ്റുമരം. എത്ര കുട്ടികള്‍ക്കു വേണമെങ്കിലും കളിയില്‍ പങ്കെടുക്കാം. അതില്‍ ഒരാള്‍ കള്ളന്‍. കള്ളന്‍ മരത്തില്‍ പിടിച്ചുനിന്നു കണ്ണടച്ചുകൊണ്ട് ഒന്നേ, രണ്ടേ എന്നെണ്ണും. 10 വരെ, 25 വരെ എന്നൊക്കെയാണ് എണ്ണല്‍ക്കണക്ക്. എണ്ണിക്കഴിഞ്ഞാല്‍ '…പാത്തേ, സാറ്റേ, സാറ്റുമരത്തിന് കീഴില്‍ ഒളിവില്ല സാറ്റേ…" എന്നു പറഞ്ഞു നിര്‍ത്തും.

കൂട്ടുകാര്‍ ഈ സമയംകൊണ്ട് എവിടെയങ്കിലും ഒളിച്ചിരിക്കും. ഒളിച്ചിരിക്കുന്നവരെ കണ്ടെത്തി അയാളുടെ പേരു വിളിച്ചുപറഞ്ഞ് അയാള്‍ ഓടിയെത്തുംമുമ്പേ സാറ്റുമരത്തില്‍ അടിച്ചു സാറ്റ് പറയണം. ഇങ്ങനെയെല്ലാവരെയും കണ്ടുപിടിക്കണം. ആദ്യം കണ്ടുപിടിക്കപ്പെടുന്നയാളാണ് അടുത്ത കള്ളന്‍. ആരെയും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആദ്യത്തെയാള്‍ വീണ്ടും കള്ളനാകണം. ഇതുമായി സാദൃശ്യമുള്ള ഒരു കളിയാണു 'കള്ളനും പൊലീസും.'

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org