സി.എസ്. സേവ്യര്‍
തനിച്ചാണ്
ഒരു കൂട്ടുവരൂ
എന്ന് പോസ്റ്റിട്ട്
വലയിലാക്കി
നീ എനിക്ക് സെല്ഫടിച്ചു .
എന്നിട്ടിപ്പോ?
ഞാനിവിടെ
ഒറ്റപ്പെട്ട
പുതിയ ക്ലിക്കുകളിലെ
സെല്‍ഫി മാത്രം.
അകലങ്ങളിലിരുന്നുകൊണ്ട്
നമുക്കിനിയും പുതിയ
സെല്ഫികളാവാം.
ആരാണിനി
ലൈക്കിടുകെന്ന്
അറിയില്ലല്ലോ
എനിക്കും നിനക്കും.
വലക്കൂട്ടങ്ങള്ക്കിടയിലെ
സെല്‍ഫികളായി
നാം എന്നേ നമ്മുടെ ഫെയ്സ്
ബുക്ക് ചെയ്തു കഴിഞ്ഞിരിക്കുന്നു.