സെപ്ത്വാജിന്ത്

സെപ്ത്വാജിന്ത്

അലക്സാണ്ഡ്രിയായിലുള്ള രാജകീയ ഗ്രന്ഥശാലയില്‍ സൂക്ഷിക്കാന്‍ യഹൂദ നിയമത്തിന്‍റെ ഒരു കോപ്പി സമ്പാദിച്ചു തരണമെന്ന് ആ ഗ്രന്ഥശാലയുടെ ഡയറക്ടറായ അരിസ്തെയാസ്, രാജാവായ ടോളമിയോട് ഒരെഴുത്തു വഴി ആവശ്യപ്പെട്ടു. ടോളമി രണ്ടാമന്‍റെ കല്പനപ്രകാരം ജറുസലെമിലെ പ്രധാനപുരോഹിതനായ എലെയാസര്‍ 72 ഹീബ്രു പണ്ഡിതന്മാരെ പറഞ്ഞയച്ചു. അവര്‍ ഹീബ്രു ബൈബിള്‍ ഗ്രീക്കിലേക്കു തര്‍ജ്ജമ ചെയ്തു. ഫാറോസ് ദ്വീപില്‍ വച്ചാണു തര്‍ജ്ജമ നടത്തിയത്. 70 അല്ലെങ്കില്‍ 72 ദിവസം കൊണ്ട് തര്‍ജ്ജമ തീര്‍ന്നുവെന്നാണു പറയപ്പെടുന്നത്. 70 എന്നര്‍ത്ഥമുള്ള സെപ്ത്വാജിന്ത് എന്ന് ആ വിവര്‍ത്തനത്തെ വിളിക്കുന്നു. ലത്തീന്‍ ഭാഷയില്‍ 70 എന്നതിന്‍റെ അക്കം LXX (അന്‍പത് = L, ഇരുപത് = XX) എന്നാണ്. അതുകൊണ്ട് ഈ വിവര്‍ത്തനത്തെ LXX (എഴുപത്) എന്നു വിളിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org