​ഷെപ്പേർഡ്സ് പൈ

​ഷെപ്പേർഡ്സ് പൈ

മിനി അബ്രാഹം ഞാവള്ളില്‍

For the meat mixture
1) മട്ടന്‍ മിന്‍സ് ചെയ്തത് – 1 kg
2) സവോള – 1 എണ്ണം
3) വെളുത്തുള്ളി – 3 അല്ലി
4) ഒലിവ് ഓയില്‍ – 3 tbsp
5) മൈദ – 4 tbsp
6) ഉപ്പ് – 1/2 tsp
7) കുരുമുളകുപൊടി – 1/2 tsp
8) റോസ്മേരി – 4 tsp
9) തക്കാളി പേസ്റ്റ് – 1 tbsp
10) ബീഫ് സ്റ്റോക്ക് – 2 കപ്പ്
11) ക്യാരറ്റ് – 200 ഗ്രാം
12) പീസ് – 200 ഗ്രാം

For the puree
1) ഉരുളക്കിഴങ്ങ് – 1.5 കിലോ.
2) ബട്ടര്‍ – 1 tbsp
3) പാല്‍ – 1/2 കപ്പ്
4) ചെഡാര്‍ ചീസ് – 25 ഗ്രാം
5) ഉപ്പ് – 1/2 tsp
6) കുരുമുളകുപൊടി – 1/2 tsp
8) മുട്ടമഞ്ഞ – 1

1) ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് മുറിച്ച് വേവിച്ച് എടുക്കുക. അത് ഒരു പാത്രത്തിലേയ്ക്ക് ആക്കി ബട്ടറും പാലും കുരുമുളകുപൊടിയും ചേര്‍ത്ത് കുഴച്ചെടുക്കുക.

2) ഒരു ചീനച്ചട്ടിയില്‍ ഒലിവെണ്ണയൊഴിക്കുക. ചെറുതായി അരിഞ്ഞ സവോള വഴറ്റുക. 2/3 മിനിറ്റ്സ്. ചതച്ച വെളുത്തുള്ളിയും ചെറുതായി അരിഞ്ഞ ക്യാരറ്റും ഇട്ട് ഇളക്കുക. 5/7 മിനിറ്റ്സ്.

3) മിന്‍സ് ചെയ്ത ആട്ടിറച്ചി ഇടുക. ഉപ്പ്, കുരുമുളകുപൊടി, റോസ്മേരി ഇവ ചേര്‍ക്കുക. തക്കാളി പേസ്റ്റ്, മൈദയും ചേര്‍ത്ത് ഇളക്കുക.

ബീഫ് സ്റ്റോക്ക് അല്ലെങ്കില്‍ വെള്ളവും പീസും ചേര്‍ത്ത് ചെറിയ തീയില്‍ വേവിച്ചെടുക്കുക. ഈ ഇറച്ചിക്കൂട്ട് ഒരു ബേക്കിംഗ് ഡിഷില്‍ പരത്തിയിടുക. അതിന്‍റെ മുകളിലേയ്ക്ക് ഉരുളക്കിഴങ്ങ് പൂരി ഉണ്ടാക്കിയത് സ്പ്രെഡ് ചെയ്യുക. 20-25 മിനിറ്റ്സ് ബേക്ക് ചെയ്യുക

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org