നിശബ്ദതയുടെ സുവർണശോഭ!

നിശബ്ദതയുടെ സുവർണശോഭ!


ഡിയോണ്‍ ജിമ്മി

ക്ലാസ്സ് VI

Silence…

നമ്മള്‍ കുട്ടികള്‍ ഏറ്റവും അധികം കേള്‍ക്കുന്ന വാക്ക്… ഒരുപാടിടങ്ങളില്‍ ഓര്‍മ്മപ്പെടുത്തലായി എഴുതിവച്ചിരിക്കുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. എപ്പോഴും സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന നമുക്ക് നിശബ്ദരായിരിക്കാന്‍ വലിയ ബുദ്ധിമുട്ട് തന്നെയാണ്. എങ്കിലും നിശബ്ദതയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നത് നിഷേധിക്കാന്‍ നമുക്ക് കഴിയില്ല. ശബ്ദത്തെ അതിഗംഭീരമായി അവതരിപ്പിക്കുന്ന dolby system-ത്തെക്കുറിച്ച് നമുക്കറിയാമല്ലോ? Silence is the background of digital dolby system എന്നതാണ് വസ്തുത.

ചിന്തിച്ചു നോക്കുമ്പോള്‍ നിശബ്ദത കൊണ്ടാണ് അര്‍ഥപൂര്‍ണ്ണമാകുന്നത്. നിശബ്ദത രണ്ടു തരമുണ്ട്. അര്‍ഥപൂര്‍ണ്ണവും അര്‍ഥശൂന്യവും. നമ്മുടെ ക്ലാസ്സുകളിലെ ബഹളം നിര്‍ത്താന്‍ അദ്ധ്യാപകന്‍ നിശബ്ദനായാല്‍ മതി എന്നത് ശരിയല്ലേ? അതുപോലെ വേദി പെട്ടെന്ന് നിശബ്ദമായാല്‍ സദസ്സും നിശബ്ദമാകും. വീട്ടില്‍ അപ്പനോ അമ്മയോ മറ്റാരെങ്കിലുമോ നിശബ്ദരായിരുന്നാല്‍ എന്തുപറ്റി എന്ന് എല്ലാവരും ചോദിക്കും.

എന്നാല്‍ ചോദ്യത്തിന് ഉത്തരം പറയാതെ നില്‍ക്കുന്ന വിദ്യാര്‍ത്ഥി അദ്ധ്യാപകനെ അസ്വസ്ഥനാക്കും. മറുപടി തരേണ്ടയാള്‍ നിശബ്ദനായിരുന്നാല്‍ ചോദിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടാകും. നിശബ്ദത ചില അവസരങ്ങളില്‍ സമാധാനം സ്ഥാപിക്കുമ്പോള്‍ ചില അവസരങ്ങളില്‍ കൂടുതല്‍ ബഹളത്തിന് കാരണമാകും.

നമുക്കൊന്ന് ചിന്തിക്കാം… നാം വേണ്ടപോലെ നിശബ്ദത പാലിക്കാറുണ്ടോ? നമ്മുടെ വീട്ടില്‍, സ്കൂളില്‍, ദേവാലയത്തില്‍, സമൂഹത്തില്‍? ഇങ്ങനെ പറയപ്പെടുന്നു, If my silence is not a meaningful for you, my voice will never become meaningful. അതെ Silence is the climence of speech. ഈ പറഞ്ഞ രണ്ടു കാര്യങ്ങളും പൂര്‍ണമായി മനസ്സിലാവണമെങ്കില്‍ സക്രാരിയിലേക്ക് ഒന്ന് തിരിഞ്ഞുനോക്കണം. ദിവ്യസക്രാരിയില്‍ പൂര്‍ണനിശബ്ദനായിരിക്കുന്ന നമ്മുടെ കര്‍ത്താവ് 33 വര്‍ഷം നീണ്ട തന്‍റെ ജീവിതകാലത്ത് 3 വര്‍ഷം മാത്രം പരസ്യമായി സംസാരിച്ചവന്‍. രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറം, 'സമാധാനം' ആശംസിച്ചു പോയവന്‍റെ നിശബ്ദതയെ നെഞ്ചോടു ചേര്‍ത്തു നാം ഓടിയണയുമ്പോള്‍, തിരിച്ചറിയുന്നത് ഒന്നുമാത്രം. അവന്‍റെ നിശബ്ദമായ ദിവ്യസാന്നിദ്ധ്യം നമ്മെ ജീവനിലേക്ക് നയിക്കുന്നു. അതെ നമ്മുടെ കര്‍ത്താവ് നിശബ്ദനാണ്… പക്ഷേ, അത് അര്‍ത്ഥപൂര്‍ണമാണ്.

നമുക്കും കുറച്ചുകൂടി ശാന്തരാകാം… വേണ്ടിടത്ത്… വേണ്ടപോലെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org