സിംപിള്‍ സൊല്യൂഷന്‍

അമേരിക്കയുടെ സ്പേസ് ഓര്‍ഗനൈസേഷനായ നാസാ ബഹിരാകാശ യാത്രികരെ ബഹിരാകാശത്തേയ്ക്ക് അയക്കുവാന്‍ തയ്യാറെടുത്തപ്പോള്‍ നേരിട്ട പ്രധാന പ്രശ്നങ്ങളിലൊന്ന് പൂജ്യം ഗ്രാവിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന പേന കണ്ടുപിടിക്കുക എന്നുള്ളതായിരുന്നു. കാരണം പൂജ്യം ഗ്രാവിറ്റിയില്‍ പേനയിലെ മഷി പേപ്പറിലേക്ക് പടരുകയില്ല. അവസാനം ഏകദേശം പത്തു വര്‍ഷവും 12 മില്യന്‍ ഡോളറും ചെലവഴിച്ച് അമേരിക്കക്കാര്‍ സ്പേസില്‍ ഉപയോഗിക്കുവാന്‍ പറ്റുന്ന ഒരു പേന കണ്ടുപിടിച്ചു.

പില്ക്കാലത്ത് റഷ്യക്കാര്‍ ബഹിരാകാശത്ത് പോയപ്പോള്‍ ചെയ്തതെന്താണെന്നോ? അവര്‍ പേനയ്ക്കു പകരം പെന്‍സില്‍ ഉപയോഗിച്ചു. എത്ര സിംപിള്‍ സൊല്യൂഷന്‍.

പലപ്പോഴും നമ്മുടെ ജീവിതത്തിലും നമ്മള്‍ ഇങ്ങനെയാണ്. വളരെ സിംപിളായി പരിഹരിക്കാവുന്ന പ്രശ്നങ്ങളേ നമ്മുടെ ജീവിതത്തിലുണ്ടാകൂ. പക്ഷെ നമ്മള്‍ അതിനെക്കുറി ച്ച് കൂലങ്കഷമായി ചിന്തിച്ച് നമ്മുടെ ജീവിതകാലം മുഴുവന്‍ പ്രശ്നപരിഹാരം തേടി അലഞ്ഞുകൊണ്ടിരിക്കും.

എനിക്ക് ഒരുപാട് പഠിക്കാന്‍ പറ്റിയില്ല, നല്ല ജോലി കിട്ടിയില്ല, വീട് ചെറുതാണ്, വേണ്ടത്ര സമ്പത്തില്ല, നല്ല കാറോ ബൈക്കോ ഇല്ല, ഞാന്‍ സാധാരണ സ്കൂളിലാണ് പഠിക്കുന്നത് എന്നൊക്കെ നമ്മള്‍ നിരന്തരം ചിന്തിച്ചുകൂട്ടാറുണ്ട്. ഈ പ്രശ്നങ്ങള്‍ക്കൊക്കെ പരിഹാരം കാണുവാനാണ് നാം നമ്മുടെ അദ്ധ്വാനവും ആയുസ്സും ആരോഗ്യവും ഒക്കെ ചിലവഴിക്കുന്നത്. എന്നിട്ടും നമ്മുടെ ജീവിതത്തില്‍ കാര്യമായ മാറ്റമൊന്നും സംഭവിക്കുന്നില്ല,

പ്രാധാന്യം നല്കേണ്ട കാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്കാതെ, നിസ്സാരമായി അവയെ പലപ്പോഴും തള്ളിക്കളയുന്നതാണ് വിജയങ്ങള്‍ നമുക്ക് അന്യമാകുവാന്‍ കാരണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org