ശ്രദ്ധ

ശ്രദ്ധ

പഠിക്കാനിരിക്കുമ്പോള്‍ ശ്രദ്ധ ലഭിക്കുന്നില്ലെന്ന് പരാതി പറയാത്തവരായി ആരുമുണ്ടാകില്ല. എന്നാലത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നാം തന്നെ സൃഷ്ടിക്കുന്ന ചുറ്റുപാടുകളാണ് നമ്മുടെ ശ്രദ്ധയെ സ്വാധീനിക്കുന്നത്. ഒരു പ്രവൃത്തി ചെയ്യുന്നതിനുമുമ്പുതന്നെ അതുമായി ബന്ധപ്പെട്ട ചുറ്റുപാടുകളില്‍ നിങ്ങള്‍ സംതൃപ്തരാണെന്ന് ഉറപ്പുവരുത്തുക. ഒരുപക്ഷേ, ശ്രദ്ധക്കുറവുണ്ടാകുന്ന സാഹചര്യങ്ങള്‍ക്കു സാധ്യതയുണ്ടെങ്കില്‍ അവയെ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണം. ചെയ്യാന്‍ പോകുന്ന പ്രവൃത്തിയിലേക്ക് നിങ്ങളുടെ മനസ്സിനെ പരുവപ്പെടുത്തിയെടുക്കുക. ഒരേസമയം ഒന്നിലധികം പ്രവൃത്തികളെ ആശ്രയിക്കാതെ ഒന്നിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ഇനി ശ്രദ്ധക്കുറവാണെന്ന പരാതി പറയരുത്. കാരണം നിങ്ങള്‍തന്നെ സ്വയം സൃഷ്ടിക്കുന്ന സാഹചര്യങ്ങളാണ് ശ്രദ്ധക്കുറവിന് അടിസ്ഥാനമെന്ന് മനസ്സിലായില്ലേ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org