ശ്രീയേശുവിജയം

ക്രിസ്ത്വബ്ദം പതിനേഴാം ശതകം മുതല്‍ ബൈബിള്‍ അവലംബമാക്കി രചിച്ച നിരവധി കൃതികള്‍ കേരളത്തിലുണ്ടായി. ബൈബിളിന്‍റെ മലയാളപരിഭാഷ വളരെ കുറവായിരുന്ന അക്കാലത്തു വിരചിതമായ അവയിലേറെയും ക്രൈസ്തവവേദ തത്ത്വങ്ങളുടെ പ്രചാരണം ലക്ഷ്യമാക്കിയുള്ളവയാണ്. മതഗ്രന്ഥങ്ങളോടു തുറന്ന സമീപനം ഇല്ലാതിരുന്ന അന്ന് ആ കൃതികള്‍ മുഖ്യമായും ക്രൈസ്തവരുടെ ഇടയില്‍ ഒതുങ്ങിനിന്നു. പ്രശംസനീയമായ സാങ്കേതിക സവിശേഷതകളുടെ അഭാവവും ഭാഷാശുദ്ധിയുടെ കുറവുംകൂടി അതിനു കാരണങ്ങളായി പറയാറുണ്ട്. ഈ വൈകല്യങ്ങളകറ്റി ഏവര്‍ക്കും സ്വീകാര്യമാകുന്ന വിധത്തില്‍ കട്ടക്കയം ചെറിയാന്‍ മാപ്പിള രചിച്ചതാണു "ശ്രീയേശുവിജയം" മഹാകാവ്യം. ബൈബിളില്‍ നിന്നു പ്രതിപാദ്യം സ്വീകരിച്ചു രചിച്ച ലക്ഷണയുക്തമായ ആദ്യത്തെ മലയാള മഹാകാവ്യമാണിത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org