വി.ഫ്രാൻസിസ് അസ്സീസിയുടെ പ്രാർത്ഥന

വി.ഫ്രാൻസിസ് അസ്സീസിയുടെ പ്രാർത്ഥന
Published on

എസ്.ജെ. അനന്ത്

സാന്ത്വനമേകീടുന്നോരു പകരണമാകുവാന്‍,
സദ് ഗുരുജീ എന്നും നിന്‍ കൃപയെന്നില്‍ ചൊരിയൂ.

വിദ്വേഷമുള്ളവരില്‍ സ്നേഹത്തിരി കൊളുത്തുവാന്‍
ദ്രോഹിപ്പവരെയെന്നും ക്ഷമിച്ചനുഗ്രഹിക്കുവാന്‍,

സന്ദേഹമുള്ളവരെ ബോദ്ധ്യത്തിലെത്തിക്കാന്‍
സന്താപമുള്ളവരെ സന്തോഷിപ്പിക്കുവാന്‍

നൈരാശ്യമുള്ളവരില്‍ ആശ്വാസം പകരുവാന്‍
കൂരിരുളില്‍ തെളിയുന്ന തിരിനാളമാകുവാന്‍

ആശ്വാസം തേടാതെ ആശ്വസിപ്പിക്കുവാന്‍
ആയിരിക്കും പോലെ അംഗീകരിക്കുവാന്‍

സ്നേഹം ലഭിക്കുവാനിഛി ച്ചിടാതെന്നും
സ്നേഹിക്കുവാനെന്നെ യോഗ്യനാക്കേണമേ.

നല്കുമ്പോഴാണു ലഭിക്കുന്നതെന്നും,
ക്ഷമിക്കുമ്പോള്‍ ഞാനും ക്ഷമിക്കപ്പെടുമെന്നും,

മരിക്കുമ്പോഴാണു ഞാന്‍ നിത്യതയിലേക്ക്
ജനിക്കുന്നതെന്നുമറിയാന്‍ കൃപയേകണേ ഗുരോ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org