വിശുദ്ധ യൗസേപ്പിതാവ്

വിശുദ്ധ യൗസേപ്പിതാവ്

1. വി. യൗസേപ്പ് ജനിച്ച വര്‍ഷം ഏതാണെന്നാണ് കരുതപ്പെടുന്നത്? – ഏകദേശം ബി.സി. 25
2. വി. യൗസേപ്പ് ജനിച്ചതെവിടെയെന്ന് കരുതപ്പെടുന്നു? – ബേത്ലഹേമില്‍
3. വി. യൗസേപ്പിന്‍റെ ഗോത്രം? – യൂദാ ഗോത്രം
4. വി. മത്തായിയുടെ സുവിശേഷമനുസരിച്ച് വി. യൗസേപ്പിന്‍റെ പിതാവ് ആര്? – യാക്കോബ് (മത്താ. 1:10)
5. വി. യൗസേപ്പിന്‍റെ സഹോദരന്‍റെ പേര്? – അല്‍പ്പേയുസ് എന്ന് വിളിക്കപ്പെടുന്ന ക്ലെയോഫാസ്
6. വി. യൗസേപ്പിന്‍റെ സഹോദരപുത്രന്മാരില്‍ അപ്പസ്തോലസംഘത്തില്‍ ഉള്‍പ്പെട്ടിരുന്നവര്‍? – ശിമയോന്‍, ചെറിയ യാക്കോബ്, യൂദാതദേവൂസ്
7. വി. യൗസേപ്പിനെക്കുറിച്ച് ചില പാരമ്പര്യങ്ങള്‍ വിവരിച്ചിട്ടുള്ള പുസ്തകം? – ഇസലാനോയുടെ 'വി. യൗസേപ്പിന് ലഭിച്ച ദാനങ്ങള്‍' (Gifts of St. Joseph)
8. വി. മത്തായിയുടെ സുവിശേഷമനുസരിച്ച് ദൂതന്‍ എത്ര തവണ യൗസേപ്പിന് പ്രത്യക്ഷപ്പെട്ടു? – നാല് തവണ (മത്തായി 1:20; 2:13; 2:19; 2:22)
9. എന്തുകൊണ്ടാണ് വി. യൗസേപ്പ് പേരെഴുതിക്കാന്‍ ബേത്ലഹേമിലേയ്ക്ക് പോയത്? – ജോസഫ് ദാവീദിന്‍റെ വംശത്തിലും കുടുംബത്തിലും പെട്ടവനായിരുന്നു. ബേത്ലഹേം ദാവീദിന്‍റെ പട്ടണവും (ലൂക്കാ 2:4)
10. ഈശോയ്ക്ക് എത്ര വയസ്സുള്ളപ്പോഴാണ് വി. യൗസേപ്പ് മരിച്ചതെന്ന് കരുതപ്പെടുന്നത്? – പതിനഞ്ച്
11. കുടുംബനാഥന്മാരുടെ മദ്ധ്യസ്ഥന്‍? – വി. യൗസേപ്പ്
12. തിരുസ്സഭ നന്മരണ മദ്ധ്യസ്ഥനായും സഭയുടെ പൊതുമദ്ധ്യസ്ഥനായും വണങ്ങുന്നത് ആരെ? – വി. യൗസേപ്പിനെ
13. വി. യൗസേപ്പിനെ തൊഴിലാളികളുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ച മാര്‍ പാപ്പ? എന്ന്? – പന്ത്രണ്ടാം പീയൂസ് പാപ്പ; 1955 മെയ് 1
14. തിരുനാള്‍ ദിനം? – മാര്‍ച്ച് 19
15. ആഗോളസഭയുടെ മദ്ധ്യസ്ഥനായി വി. യൗസേപ്പിനെ പ്രഖ്യാപിച്ച പാപ്പാ? എന്ന്? – പീയൂസ് ഒമ്പതാമന്‍ പാപ്പ, 1870 ഡിസം. 8

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org