പരിശുദ്ധ അമ്മയിലൂടെ…

പരിശുദ്ധ അമ്മയിലൂടെ…

ദാരിദ്ര്യത്തിന്‍റെ കഠിന യാതനയില്‍ കഴിഞ്ഞിരുന്ന ജോസഫ് സാര്‍ത്തോ എന്ന കൊച്ചുമിടുക്കന് വൈദികനാകാന്‍ ഏറെ ആഗ്രഹം. എന്നാല്‍ പഠനച്ചെലവ് താങ്ങാനാവുന്നതായിരുന്നില്ല. അവന്‍ തന്‍റെ സങ്കടങ്ങളുടെ ഭാണ്ഡക്കെട്ട് അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ തൃപ്പാദത്തിങ്കല്‍ തുറന്നുവച്ചു. കണ്ണീരൊഴുക്കി പ്രാര്‍ത്ഥിച്ചു, "ഓ മറിയമേ, എന്‍റെ നല്ലയമ്മേ, ഈശോയ്ക്കും അമ്മയ്ക്കും ഏറ്റം പ്രിയപ്പെട്ട ഒരു വൈദികനാകാന്‍ എന്നെ സഹായിക്കണമേ." തുടര്‍ന്ന് രൂപതയില്‍ പഠനസഹായത്തിനായി അപേക്ഷ സമര്‍പ്പിച്ചു. എല്ലാ ദിവസവും ആ നിയോഗം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. പരിശുദ്ധ കന്യാകാമറിയം ഇടപെടുകതന്നെ ചെയ്തു. രൂപതാധികാരികള്‍ അദ്ദേഹത്തിന് പഠനത്തിനുള്ള സ്കോളര്‍ഷിപ്പ് നല്കി. ഓ, പരിശുദ്ധ അമ്മേ, കണ്ണീരോടെ അങ്ങേ സന്നിധിയിലണഞ്ഞ ആരെയും അങ്ങ് ഉപേക്ഷിച്ചിട്ടില്ലല്ലോ. പരിശുദ്ധ അമ്മ പാസാക്കിക്കൊടുത്ത സ്കോളര്‍ഷിപ്പുമായി പഠിച്ചു വൈദികനായ സാര്‍ത്തോ സഭയുടെ അമരക്കാരനായി, വിശുദ്ധ പിത്താം പീയൂസായി! ഇന്ന് വിശുദ്ധനായി അള്‍ത്താരയില്‍ വണങ്ങപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org