സെന്‍റ് തോമസ് ക്വിസ്

സെന്‍റ് തോമസ് ക്വിസ്

1. തോമാശ്ലീഹായുടെ ഇന്ത്യയിലെ ആഗമനത്തെപ്പറ്റി പ്രാര്‍ത്ഥനാഗീതം രചിച്ച സ്രോഗിലെ മെത്രാപ്പോലീത്താ ആര്?
മാര്‍ യാക്കോബ്

2. മാര്‍ത്തോമ്മാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാള്‍ എന്നാണ്?
നവംബര്‍ 21

3. തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തെപ്പറ്റി പ്രതിപാദിക്കുന്ന 'രക്തസാക്ഷിചരിത്രം' എഴുതിയവര്‍ ആരെല്ലാം?
വി. ജെറോം, വാഴ്ത്തപ്പെട്ട ബീഡ്

4. തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രീക്കു സഭാ രക്തസാക്ഷി ചരിത്രഗ്രന്ഥം?
മെനൊലോഗിയോന്‍

5. ഇന്ത്യന്‍ രാജാവായ മിസദേവനാല്‍ മാര്‍ത്തോമ്മാശ്ലീഹാ വധിക്കപ്പെട്ടു എന്നു പ്രസ്താവിക്കുന്ന ഗ്രന്ഥം?
സിനക്സേരിയോന്‍

6. പത്രോസിന്‍റെയും പൗലോസിന്‍റെയും കബറിടം പോലെ പ്രസിദ്ധമാണ് തോമ്മാശ്ലീഹായുടേതുമെന്ന് പ്രസ്താവിച്ച സഭാപിതാവ്?
ജോണ്‍ ക്രിസോസ്റ്റം

7. തോമാശ്ലീഹായെ മൈലാപ്പൂരില്‍ സംസ്ക്കരിച്ചുവെന്ന് പ്രതിപാദിക്കുന്ന ആറാം നൂറ്റാണ്ടിലെ ഗ്രന്ഥം?
'പാസ്യോ തോമ്മേ' (Passio Thomae)

8. ഇംഗ്ലണ്ടിലെ രാജാവായ ആല്‍ഫ്രഡ് ഇന്ത്യയിലെ തോമ്മാശ്ലീഹായുടെ കബറിടത്തിലേക്ക് നേര്‍ച്ച കാഴ്ചകള്‍ കൊടുത്തുവിട്ട വര്‍ഷം?
– എ.ഡി. 883

9. തോമാശ്ലീഹായുടെ ശവകുടീരം ഇന്ത്യയിലാണെന്ന് രേഖപ്പെടുത്തിയ നിസിബിസിലെ മെത്രാന്‍?
– ഈശോയാബ്

10. മൈലാപ്പൂരിലെ തോമ്മാശ്ലീഹായുടെ കബറിടത്തിങ്കല്‍ ക്രൈസ്തവരും മുഹമ്മദീയരും ആദരവുകള്‍ അര്‍പ്പിക്കുന്നതായി രേഖപ്പെടുത്തിയ പ്രശസ്ത സഞ്ചാരി?
– മാര്‍ക്കോ പോളോ

11. ഇന്ത്യയിലാണ് മാര്‍ത്തോമ്മാശ്ലീഹായുടെ ശവകുടീരം എന്ന് രേഖപ്പെടുത്തിയ അറബ് ചരിത്രകാരന്‍?
ആമ്ര് ഇബിന്‍ മാട്ട

12. മാര്‍ത്തോമാശ്ലീഹായുടെ ശവകുടീരം 1350-ല്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ച മാര്‍പാപ്പയുടെ പ്രതിനിധി?
ജോണ്‍ മരിഞ്ഞോളി

13. 1425-ല്‍ മാര്‍ത്തോമ്മാശ്ലീഹായുടെ മൈലാപ്പൂരിലെ ശവകുടീരം സന്ദര്‍ശിച്ച യൂറോപ്യന്‍ സഞ്ചാരി?
നിക്കൊളോ ദെ കോന്തി

14. മാര്‍ത്തോമ്മാശ്ലീഹായെപ്പറ്റി പ്രതിപാദിക്കുന്ന അപ്രമാണിക ഗ്രന്ഥം?
മാര്‍ത്തോമ്മായുടെ നടപടികള്‍

15. തോമാശ്ലീഹായെപ്പറ്റി പ്രതിപാദിക്കുന്ന മാര്‍തോമ്മായുടെ നടപടികളുടെ എത്ര കയ്യെഴുത്തു പ്രതികള്‍ ലഭിച്ചിട്ടുണ്ട്?
മൂന്ന്

16. 'തോമായുടെ നടപടികളില്‍' പ്രതിപാദിക്കുന്ന ഇന്ത്യന്‍ രാജാവാര്?
ഗുണ്ടഫര്‍

17. തോമാപര്‍വ്വത്തിന്‍റെ മൂലരൂപത്തിന്‍റെ രചയിതാവാര്?
നിരണത്ത് മാളിയേക്കല്‍ തോമാ

18. ഇപ്പോള്‍ കിട്ടിയിരിക്കുന്ന തോമാപര്‍വ്വം ആര് ചുരുക്കിയെഴുതിയതാരാണ്?
നിരണത്ത് മാളിയേക്കല്‍ കുടുംബത്തിലെ 48-ാം തലമുറക്കാരനായ തോമാറമ്പാന്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org