ആദരിക്കപ്പെടേണ്ട സ്ത്രീത്വം

ആദരിക്കപ്പെടേണ്ട സ്ത്രീത്വം
Published on

പ്രശസ്ത ഫ്രഞ്ചു സാഹിത്യകാരനായ വിക്ടര്‍ ഹ്യൂഗോ ഇങ്ങനെ പറഞ്ഞിട്ടുണ്ട്, നിങ്ങളുടെ സംസ്കാരത്തെക്കുറിച്ച് ഞങ്ങളോടു പ്രസംഗിക്കേണ്ട. നിങ്ങളുടെ നാട്ടിലെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ആദിവാസികളെയും ഞങ്ങള്‍ക്കു കാണിച്ചുതരിക. അവരോടു നിങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്നു നിരീക്ഷിച്ചു നിങ്ങളുടെ സംസ്കാരത്തെപ്പറ്റി ഞാന്‍ വിലയിരുത്താം.

സ്തീകള്‍ക്ക് ആദരണീയമായ സ്ഥാനം നല്‍കുന്ന പാരമ്പര്യമാണ് നമ്മുടേത്. ഉപനിഷത്തില്‍ ഇങ്ങനെ പറയുന്നു: "സ്ത്രീ എവിടെയാണോ മാനിക്കപ്പെടുന്നത് അവിടെ ദേവതകള്‍ സന്തോഷത്തോടെ വസിക്കുന്നു. സ്ത്രീ എവിടെ മാനിക്കപ്പെടുന്നില്ലയോ, അവിടെ നടത്തപ്പെടുന്നതെല്ലാം നിഷ്ഫലമാകുന്നു."

സ്ത്രീയെ ബഹുമാനിക്കാത്ത സമൂഹം, സംസ്കാരശൂന്യമായ അധമമായ സമൂഹമാണ്. സ്ത്രീയും പുരുഷനും ഭിന്ന പ്രകൃതികളുള്ളവരാണ്. അവരുടെ ശരീരങ്ങള്‍ വ്യത്യസ്തങ്ങളായാണ് പ്രകൃതി സൃഷ്ടിച്ചിരിക്കുന്നത്. ശാരീരിക വ്യത്യാസങ്ങള്‍ക്കൊപ്പം അവരുടെ സ്വഭാവപ്രകൃതികളിലും വ്യത്യാസങ്ങളുണ്ട്. ഇങ്ങനെ വ്യത്യാസങ്ങളുണ്ടെങ്കിലും സ്ത്രീയും പുരുഷനും സമൂഹത്തില്‍ തമ്മില്‍ത്തമ്മില്‍ താങ്ങായി നില്ക്കേണ്ട തുല്യരായ അംഗങ്ങളാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org