സൂപ്പർ കമ്പ്യൂട്ടർ

സൂപ്പർ കമ്പ്യൂട്ടർ
Published on

നിങ്ങള്‍ സൃഷ്ടിയുടെ ഒരു മഹാത്ഭുതമാണ്. അത്യത്ഭുതകരമായ, അസാധാരണമായ ഒരു മാതൃക. ഓരോ കുട്ടിയും അങ്ങനെ തന്നെ. ഒരു മനുഷ്യക്കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ അതിന്‍റെ മസ്തിഷ്കത്തില്‍ ഒരു ദശലക്ഷം ന്യൂറോണുകള്‍ ഉണ്ട്. മസ്തിഷ്കകോശമാണ് ന്യൂറോണ്‍. ഓരോ ന്യൂറോണും അത്ഭുതകരമായ കഴിവുകള്‍ ഉണ്ട്. ഓരോ ന്യൂറോണും ഓരോ കമ്പ്യൂട്ടറാണ്. അത്തരം ദശലക്ഷം കുട്ടിക്കമ്പ്യൂട്ടറുകള്‍ പരസ്പരം ബന്ധിച്ചുണ്ടാക്കിയിരിക്കുന്ന ഒരു സൂപ്പര്‍ കമ്പ്യൂട്ടറാണ് നിങ്ങളുടെ തലയിലെ മസ്തിഷ്കം. എന്നാല്‍ അതും ചുമന്നുകൊണ്ടാണ് നിങ്ങള്‍ നടക്കുന്നതെന്ന് നിങ്ങള്‍ അറിയുന്നില്ല എന്നുള്ളതാണ് ഏറ്റവും വലിയ ദുരന്തം.

നിങ്ങള്‍ക്ക് ഏതു പരീക്ഷയേയും നേരിടാനാകം. ഏതു പരീക്ഷണത്തേയും അതിജീവിക്കാനാകും. ഏതു വെല്ലുവിളിയേയും നേരിട്ടു വിജയിക്കാനാകും. അതിനെല്ലാമുള്ള കഴിവുകള്‍ നിങ്ങളിലുണ്ട്. അനന്തമായ കഴിവുകള്‍, വാസനകള്‍, വൈദഗ്ദ്ധ്യങ്ങള്‍ എല്ലാം നിങ്ങളുടെ മസ്തിഷ്കമെന്ന സൂപ്പര്‍ കമ്പ്യൂട്ടറിനുണ്ട്. അതിനായി നിങ്ങളുടെ മസ്തിഷ്കത്തെ ഉണര്‍ത്തിയാല്‍ മതി. പ്രോഗ്രാം ചെയ്താല്‍ മതി. മെരുക്കിയാല്‍ മതി. അതിനാല്‍ ഉണരുക. എനിക്കു വിജയിക്കാന്‍ കഴിയും എന്ന് സ്വയം വിശ്വസിക്കുക. നിങ്ങളുടെ വിശ്വാസം നിങ്ങളെ വിജയിപ്പിക്കും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org