സ്വാതിതിരുനാള്‍ (1813-1847)

സ്വാതിതിരുനാള്‍ (1813-1847)
Published on

മഹത് വ്യക്തികള്‍

തിരുവിതാംകൂറിന്‍റെ ഭരണാധിപനും സംഗീതജ്ഞനും ഗാനരചയിതാവും ഗായകനുമായ സ്വാതി തിരുനാള്‍ ചങ്ങനാശ്ശേരി രാജരാജവര്‍മ്മ വലിയകോയിത്തമ്പുരാന്‍റെയും റാണി ഗൗരി ലക്ഷ്മീഭായി തമ്പുരാട്ടിയുടേയും മകനായി ജനിച്ചു. രണ്ടു വയസ്സുള്ളപ്പോള്‍ത്തന്നെ മാതാവ് മരിച്ചു. പിതാവ് ഉള്‍പ്പെടെയുള്ള പണ്ഡിതന്മാരുടെ ശിക്ഷണത്തില്‍ ഇംഗ്ലീഷ്, സംസ്കൃതം, മലയാളം, തമിഴ്, തെലുങ്ക്, കര്‍ണ്ണാടകം, മറാത്തി, പേര്‍ഷ്യന്‍ എന്നീ ഭാഷകളില്‍ പഠനം നടത്തി. വിവിധ കലകളിലും, ശാസ്ത്രങ്ങളിലും പാണ്ഡിത്യം നേടി. 16-ാം വയസ്സില്‍ തിരുവിതാംകൂറില്‍ രാജാവായി അധികാരമേറ്റു. തിരുവിതാംകൂറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പാക്കുകയും, തമിഴിലായിരുന്ന സര്‍ക്കാര്‍ എഴുത്തുകുത്തുകള്‍ മലയാളത്തിലാക്കുകയും, ഇംഗ്ലീഷ് ചികിത്സാസമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സര്‍ക്കാര്‍ അച്ചുകൂടം, നക്ഷത്ര ബംഗ്ലാവ് എന്നിവ തിരുവനന്തപുരത്ത് സ്ഥാപിച്ചു. സംഗീതത്തില്‍ അഗാധപാണ്ഡിത്യം നേടിയ സ്വാതിതിരുനാള്‍ ഹരികഥാകാലക്ഷേപം, ഭരതനാട്യം, മോഹിനിയാട്ടം എന്നിവ പ്രചരിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്തു. സംഗീതജ്ഞരെ പ്രോത്സാഹിപ്പിച്ചു. വിവിധ ഭാഷകളിലായി അസംഖ്യം കൃതികള്‍ അദ്ദേഹം രചിച്ചു. നിരവധി പദങ്ങള്‍ വര്‍ണങ്ങള്‍, കീര്‍ത്തനങ്ങള്‍, തില്ലാനകള്‍, ജതിസ്വരങ്ങള്‍, ഹിന്ദുസ്ഥാനി തനിമാതൃകയിലുള്ള ഏതാനും കൃതികള്‍ എന്നിവയും സ്വാതിതിരുനാള്‍ രചിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org